Crime: കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കൂന്തള്ളൂർ സ്വദേശി വിഷ്ണുവിനെ (23) ആണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Oct 29, 2023, 05:53 AM IST
  • കൂന്തള്ളൂർ സ്വദേശി വിഷ്ണുവിനെ (23) ആണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
  • പ്രതിയുമായി സ്നേഹബന്ധത്തിലായിരുന്ന പെൺകുട്ടി ആ ബന്ധം പിന്നീട് വേണ്ടെന്ന് വച്ചിരുന്നു.
  • ഇതിനെ തുടർന്ന് പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന പ്രതി വർക്കല പുത്തൻചന്തയിൽ വച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
Crime: കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്നേഹം നടിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൂന്തള്ളൂർ സ്വദേശി വിഷ്ണുവിനെ (23) ആണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി സ്നേഹബന്ധത്തിലായിരുന്ന പെൺകുട്ടി ആ ബന്ധം പിന്നീട് വേണ്ടെന്ന് വച്ചിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന പ്രതി വർക്കല പുത്തൻചന്തയിൽ വച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ശേഷം ഒളിവിൽ പോയ പ്രതിയെ വർക്കല എഎസ്പിയുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ സജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബാലു, പ്രേംകുമാർ, അനീഷ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Suresh Gopi Case: മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം, സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ നടൻ സുരേഷ് ഗോപിക്കെതിരേ കേസെടുത്തു. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ 354 എ വകുപ്പ് പ്രകാരം നടക്കാവ് പോലീസാണ് കേസെടുത്തത്.  കഴിഞ്ഞ ദിവസം സുരേഷ് ഗോപി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിലാണ് സുരേഷ് ഗോപി കൈ വെച്ചത്. വീണ്ടും ആവർത്തിച്ചപ്പോൾ മാധ്യമ പ്രവർത്തക തന്നെ കയ്യെടുത്ത് മാറ്റുന്നത് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.

അതേസമയം ഇതിന് പിന്നാലെ സംഭവത്തില്‍ സുരേഷ് ഗോപി മാപ്പുപറഞ്ഞിരുന്നു. ഇത് സാമൂഹിക  മാധ്യമങ്ങളിലും പങ്കിട്ടിരുന്നു. ഇതിന് പിന്നാലെ  തന്റെ പെരുമാറ്റം ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്നും.

എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് തന്റെയും അഭിപ്രായം എന്നും അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നതായും സുരേഷ് ഗോപി പോസ്റ്റിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News