Drug seized: പെരുമ്പാവൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 10.485 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽ

Drug seized in Perumbavoor: വല്ലം- പെരുമ്പാവൂർ  പ്രദേശങ്ങൾ കേന്ദ്രീകരിച്ച്  മയക്കുമരുന്ന് കച്ചവടം നടത്തിവരികെയായിരുന്നു ഇയാൾ.  

Written by - Zee Malayalam News Desk | Last Updated : Aug 20, 2024, 08:45 PM IST
  • 5 ഗ്രാം ഹെറോയിൻ കൈവശം വച്ചാൽ 10 പത്തുവർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
  • പിടിച്ചെടുത്ത 10.485 ഗ്രാം ഹെറോയിന് ലഹരി മാർക്കറ്റിൽ എഴുപതിനായിരം രൂപയോളം മൂല്യമുണ്ട്.
  • കാസർഗോഡ് KEMU ടീമും, നീലേശ്വരം എക്സൈസ് റെയിഞ്ച് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ 150 ലിറ്റർ വാഷ് കണ്ടെടുത്തു.
Drug seized: പെരുമ്പാവൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 10.485 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽ

കൊച്ചി: കുന്നത്തുനാട് എക്സൈസ് 10.485 ഗ്രാം ഹെറോയിൻ പിടികൂടി. സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിൽ ആസാം സ്വദേശി ബഹറുൽ ഇസ്ലാം ആണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. ഇയാൾ വല്ലം- പെരുമ്പാവൂർ  പ്രദേശങ്ങൾ കേന്ദ്രീകരിച്ച്  മയക്കുമരുന്ന് കച്ചവടം നടത്തിവരികെയായിരുന്നു.

കുന്നത്ത്നാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ പ്രത്യേക ഷാഡോ ടീം  ഈ  പ്രദേശങ്ങളിൽ അതീവരഹസ്യമായി നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയെക്കുറിച്ചുളള സൂചനകൾ ലഭിച്ചത്. 5 ഗ്രാം ഹെറോയിൻ കൈവശം വച്ചാൽ 10 പത്തുവർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. പിടിച്ചെടുത്ത 10.485 ഗ്രാം ഹെറോയിന് ലഹരി മാർക്കറ്റിൽ എഴുപതിനായിരം രൂപയോളം മൂല്യമുണ്ട്.

ALSO READ: സിനിമാ വ്യവസായത്തിൽ വില്ലൻമാർ പാടില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

റെയിഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ  കെ റ്റി സാജു, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്, അനുരാജ്. പി ആർ, അരുൺ ലാൽ ഇ എൻ, അസി എക്സൈസ് ഇൻസ്പെക്ടർ (DVR-Grd) എ. ബി സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ സുഗതാ ബീവി എന്നിവർ പങ്കെടുത്തു.

കാസർഗോഡ് KEMU ടീമും, നീലേശ്വരം എക്സൈസ് റെയിഞ്ച് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ 150 ലിറ്റർ വാഷ് കണ്ടെടുത്തു. കാസർഗോഡ് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ നൂറുദ്ദീന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പക്ടർ അഷറഫ് സി.കെ, പ്രിവൻ്റീവ് ഓഫീസർ ദിനേശൻ കുണ്ടത്തിൽ, സുധീന്ദ്രൻ എം.വി, CEO പ്രജിത്ത് പി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ  രാധാകൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു.

ഓണം സ്പെഷ്യൽ ഡ്രൈവ്; കാർത്തികപ്പള്ളിയിൽ 5 ലിറ്റർ ചാരായം പിടികൂടി

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കാർത്തികപ്പള്ളി  ഭാഗത്ത്  നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായം പിടികൂടി. കുമാരപുരം സ്വദേശി ഭീകരൻ എന്ന് വിളിപ്പേരുള്ള ഹരികുമാറിനെയാണ്  ആലപ്പുഴ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എസ്. എസ് സച്ചിനും പാർട്ടിയും പിടികൂടിയത്. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പാർട്ടിയിൽ AEl പ്രസന്നൻ,PO റെനി, CEO മാരായ അഭിലാഷ്, എസ് ദിലീഷ്, WCEO ജീനാ വില്യംസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പങ്കെടുത്തു.

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കടക്കൽ സ്വദേശി മനീഷ് എസ് എസ് ആണ് അറസ്റ്റിലായത്. ചെടിക്ക് ഏകദേശം 97 സെമി നീളമുണ്ടായിരുന്നു. പാർട്ടിയിൽ AEI ഷാജി K , AEI (gr) ഉണ്ണികൃഷ്ണൻ. ജി CEO മാരായ,മാസ്റ്റർ ചന്തു, ഷൈജു, ജയേഷ് കെ ജി,  സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സാബു എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News