Gurugram: ഒരു പ്രമുഖ ഒരു ഇ-കൊമേഴ്‌സ് സ്ഥാപനത്തിന്‍റെ ഡെലിവറി എക്‌സിക്യുട്ടീവ് വളരെ വിദഗ്ധമായി 10 ഐഫോണുകൾ മോഷ്ടിച്ചു, പകരം ഡമ്മി മൊബൈലുകള്‍ പാക്കറ്റിലാക്കി.
ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമിലാണ് സംഭവം. ആമസോണ്‍ ഇ-കൊമേഴ്‌സ് സ്ഥാപനത്തിനുവേണ്ടി ടെലിവി നടത്തുന്ന മാട്രിക്‌സ് ഫിനാൻസ് സൊല്യൂഷന്‍റെ ഡെലിവറി എക്‌സിക്യുട്ടീവ് ലളിത് ആണ് 10 ഐഫോണുകൾ മോഷ്ടിച്ചശേഷം പകരം ഡമ്മി ഫോണുകൾ പാക്കറ്റിലാക്കിയത്. ഡെലിവറി നടത്തുന്ന വഴിയില്‍ വച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. ശേഷം, പാഴ്‌സൽ ഉപഭോക്താവിന് നല്‍കുന്നതിനു പകരം ഉപഭോക്താവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല എന്ന കാരണം പറഞ്ഞ് തന്‍റെ സഹോദരന്‍ മനോജിന്‍റെ കൈവശം പാക്കറ്റ് ആമസോണിന്‍റെ പാഴ്‌സൽ ഡെലിവർ ചെയ്യുന്ന മാട്രിക്‌സ് ഫിനാൻസ് സൊല്യൂഷന്‍റെ ഓഫീസില്‍ എത്തിയ്ക്കുകയായിരുന്നു. മാട്രിക്‌സ് ഫിനാൻസ് സൊല്യൂഷന്റെ സ്‌റ്റേഷൻ ഇൻചാർജ് രവിയാണ് പാക്കറ്റ് ഏറ്റുവാങ്ങിയത്.
Also Read: Venus Mahadasha: ശുക്രന്‍റെ മഹാദശ നല്‍കും രാജകീയ ജീവിതം! 20 വർഷത്തേക്ക് സമ്പത്തിന്‍റെ പെരുമഴ
എന്നാല്‍, പാക്കറ്റില്‍ കൃത്രിമം നടന്നതായി സംശയം തോന്നിയതിനെ തുടർന്ന് പാഴ്സൽ തുറന്ന് ഡെലിവറി കമ്പനി നടത്തിയ പരിശോധനയിലാണ് വ്യാജ ഫോണുകൾ കണ്ടെത്തിയത്. ഇതിനിടെ തന്‍റെ പാഴ്സല്‍ ലഭിക്കാത്തതിനെത്തുടർന്ന് ഉപഭോക്താവ് ഓർഡർ റദ്ദാക്കുകയും ചെയ്തു.
മാര്‍ച്ച് 27നാണ് ഡെലിവറി എക്‌സിക്യൂട്ടീവ് ലളിത് 10 ഐഫോണുകളും എയർപോഡുകളും അടങ്ങിയ ഒരു ഉപഭോക്താവിന്‍റെ പാഴ്‌സൽ കൈമാറിയതെന്ന് ആമസോണിന്‍റെ പാഴ്‌സൽ ഡെലിവർ ചെയ്യുന്ന മാട്രിക്‌സ് ഫിനാൻസ് സൊല്യൂഷന്റെ സ്‌റ്റേഷൻ ഇൻചാർജ് രവി പരാതിയിൽ ആരോപിച്ചു.
10 ഐഫോണുകളുമായി ഡെലിവറി ബോയ് ലളിത് ഒളിവിലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 (വഞ്ചന), 408 (ജീവനക്കാരന്‍റെ ക്രിമിനൽ വിശ്വാസ ലംഘനം) എന്നിവ പ്രകാരം ലളിതിനെതിരെ ബുധനാഴ്ച ബിലാസ്പൂർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാനുള്ള ശ്രമം നടക്കുകയാണ് എന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...