കോഴിക്കോട്: Crime News: നഗരഹൃദയത്തിലെ ഹോട്ടലിൽ മുറിയെടുത്ത് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ കസബ സബ് ഇൻസ്പെക്ടർ എസ്.അഭിഷേകിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസബ പോലീസ് നടത്തിയ ചടുലമായ നീക്കത്തിൽ 89, 720 രൂപയാണ് പിടിച്ചെടുത്തത്. വിവിധ ഹോട്ടലുകളിൽ വാടകകൂടിയ മുറികൾ ബുക്ക് ചെയ്താണ് ചീട്ടുകളിക്കാറുള്ളത്.
Also Read: നിനക്കൊക്കെ ഇവിടെ വരാൻ ആരാണ് അധികാരം തന്നത്? നിന്റെയൊക്കെ കുടുംബ സ്വത്ത് ആണോ?
പോലീസിന് സംശയം തോന്നാതിരിക്കാൻ നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ തിരഞ്ഞെടുത്ത് റൂം ബുക്ക് ചെയ്യാറാണ് പതിവ്. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ റൂമുകൾ ബുക്ക് ചെയ്യാറുണ്ടെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ചീട്ടുകളിയിൽ ആകൃഷ്ടരായി പലർക്കും വാഹനങ്ങളും വീടും വരെ വിൽക്കേണ്ടിവന്നിട്ടുണ്ടെങ്കിലും എന്നെങ്കിലും ഒരിക്കൽ കളിച്ച് നഷ്ടപ്പെട്ട പണം തിരികെ കിട്ടുമെന്ന് പ്രതിക്ഷിച്ച് കടം വാങ്ങിയും ചീട്ട് കളിക്കുന്നവരുമുണ്ട് ഇവർക്കിടയിൽ. കസബ പോലീസ് സീനിയർ സി.പി.ഒ. മാരായ സുധർമ്മൻ, അരുൺ എന്നിവരാണ് പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; വിമുക്തഭടന്‍ അറസ്റ്റില്‍!
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേര നഗ്നതാ പ്രദര്‍ശനം നടത്തിയ വിമുക്തഭടന്‍ അറസ്റ്റിൽ. പോക്‌സോ വകുപ്പ് പ്രകാരം മണ്ണഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആര്യാട് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ വിഷ്ണു നിവാസില്‍ സുരേഷ് ബാബുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
Also Read: താലി ചാർത്തുന്നതിനിടയിൽ വധുവിന്റെ കുസൃതി... നാണിച്ചു ചമ്മി വരൻ..! വീഡിയോ വൈറൽ
നേതാജി ഭാഗത്ത് ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് സൈക്കിളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്ന ഇയാള്‍ ആളൊഴിഞ്ഞ ഭാഗത്തുവച്ച് പാന്റ് ഊരി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...