നിനക്കൊക്കെ ഇവിടെ വരാൻ ആരാണ് അധികാരം തന്നത്? നിന്റെയൊക്കെ കുടുംബ സ്വത്ത് ആണോ?

കഴിഞ്ഞ ദിവസം കോളേജിൽ നിന്നും ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വിദ്യാർഥികൾ പാലത്തിൽ ഇരുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 27, 2022, 05:35 PM IST
  • കോഴഞ്ചേരി സെൻ്റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ്, ആക്രമണമുണ്ടായത്
  • ഈ സമയം ഇതുവഴി കാറിൽ വന്നവർ മോശമായി സംസാരിക്കുകയായിരുന്നു
  • പാലത്തിൽ ഇരിക്കുകയായിരുന്ന വിദ്യാർത്ഥിയെ , കാലിൽ പിടിച്ച് നദിയിലേക്ക് തള്ളാൻ ശ്രമിച്ചു
നിനക്കൊക്കെ ഇവിടെ വരാൻ ആരാണ് അധികാരം തന്നത്? നിന്റെയൊക്കെ കുടുംബ സ്വത്ത് ആണോ?

പത്തനംതിട്ട: റാന്നി വാഴക്കുന്നത്ത് വിദ്യാർത്ഥികൾക്ക് നേരെ സ്ത്രീകൾ അടങ്ങുന്ന സംഘം സദാചാര ആക്രമണം നടത്തിയതായി പരാതി.റാന്നി വാഴക്കുന്നത്ത് പമ്പാനദിക്ക് കുറുകെയുള്ള പി ഐ  പി കനാൽ നീർ പാലത്തിൽ ഇരിക്കുകയായിരുന്ന.കോഴഞ്ചേരി സെൻ്റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ്, ആക്രമണമുണ്ടായത്.

കഴിഞ്ഞ ദിവസം കോളേജിൽ നിന്നും ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഴക്കുന്നം പാലത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോഴാണ്,.. ആക്രമണം ഉണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.ഈ സമയം ഇതുവഴി കാറിൽ വന്നവർ മോശമായി സംസാരിക്കുകയും,.. ചോദ്യം ചെയ്തപ്പോൾ സ്ത്രീയും മറ്റ് രണ്ട് പേരും, ഇവരുടെ സുഹ്യത്തായി എത്തിയവരും ചേർന്ന്,.. മർദിക്കുകയുമായിരുന്നു.

ALSO READ : Coimbatore blast: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്നതിന് നിർണായക തെളിവുകൾ; ജമേഷ മുബീന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടെത്തി അന്വേഷണ സംഘം

ബഹളത്തിനിടെ പാലത്തിൽ ഇരിക്കുകയായിരുന്ന വിദ്യാർത്ഥിയെ , കാലിൽ പിടിച്ച് നദിയിലേക്ക് തള്ളാൻ അക്രമികൾ ശ്രമിച്ചതായും.. ഒപ്പമുണ്ടായിരുന്ന സുഹ്യത്ത് രക്ഷപ്പെടുത്തുകയായിരുന്നു എന്നും, വിദ്യാർത്ഥികൾ പരാതിപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ആക്രമണത്തിൽ നിന്നും  രക്ഷപ്പെടുത്തിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ർദ്ദനത്തിൽ സാരമായി പരിക്കേറ്റ വിദ്യാർത്ഥികൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News