Crime: കൊല്ലത്ത് യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം; കല്ലുകൊണ്ട് തലയ്ക്കടിച്ചു

ഏരൂർ സ്വദേശിയായ വിഷ്ണു എന്ന യുവാവാണ് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനത്തിന് ഇരയായത്.   

Written by - Zee Malayalam News Desk | Last Updated : Dec 19, 2022, 12:15 PM IST
  • കല്ലുകൊണ്ട് വിഷ്ണുവിന്റെ തലക്കും ശരീരത്തിലും അടിച്ച് പരിക്കേൽപ്പിച്ചു.
  • ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • അഞ്ചലിൽ തന്നെയുള്ള സ്വകാര്യ ആശുപത്രിയിലാണ് വിഷ്ണു ചികിത്സയിലുള്ളത്.
Crime: കൊല്ലത്ത് യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം; കല്ലുകൊണ്ട് തലയ്ക്കടിച്ചു

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവാവിനെ ബ്ലേഡ് മാഫിയ ക്രൂരമായി മർദ്ദിച്ചു. ഏരൂർ സ്വദേശി സൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുവെന്ന യുവാവിനെ നടുറോഡിൽ വെച്ച് മർദ്ദിച്ചത്. കല്ലുകൊണ്ട് വിഷ്ണുവിന്റെ തലക്കും ശരീരത്തിലും അടിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചലിൽ തന്നെയുള്ള സ്വകാര്യ ആശുപത്രിയിലാണ് വിഷ്ണു ചികിത്സയിലുള്ളത്. സൈജുവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറി. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. 

വിഷ്ണു ഏരൂർ സ്വദേശിയാണ്. സ്ഥിരമായി പലിശയ്ക്ക് പണം കൊടുക്കുന്നയാളാണ് സൈജു. സൈജുവിൽ നിന്നും വിഷ്ണു പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇതിന്റെ പലിശ മുടങ്ങിയതിനെ ചൊല്ലി ഇരുവരും തമ്മിൽ നേരത്തേ തന്നെ തർക്കമുണ്ടായിരുന്നു.

Also Read: ലോകകപ്പ് വിജയാഘോഷം: പലയിടത്തും സംഘർഷം; കൊച്ചിയിലും പൊഴിയൂരിലും പോലീസുകാർക്ക് മർദ്ദനം, കൊല്ലത്ത് 17കാരൻ കുഴഞ്ഞുവീണു മരിച്ചു

 

അഞ്ചൽ പനച്ചിവിളയിലാണ് രാത്രി ആളുകളുകളുടെ മുന്നിൽ വെച്ച് വിഷ്ണുവിന് നേരെ ഈ ആക്രമണം ഉണ്ടായത്. പണത്തെ ചൊല്ലി ഇരുവരും തമ്മിൽ ഇവിടെ വെച്ച് തർക്കമുണ്ടായി. പിന്നാലെ വിഷ്ണു ബൈക്കിൽ കയറി പോകാൻ ശ്രമിക്കുമ്പോഴാണ് സൈജുവും സംഘവും ചേർന്ന് മർദ്ദിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ സൈജുവിനെയും സംഘത്തെയും തടഞ്ഞ് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News