അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തു; പെൺകുട്ടിക്ക് സ്ഥലം ഉടമയുടെ ക്രൂരമർദ്ദനം

മാറാടി സ്വദേശി ലാലുവിന്റെ മകൾ അക്ഷയക്കാണ് മർദ്ദനമേറ്റത്. പെൺകുട്ടിയെ  മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണെടുക്കുന്ന ചിത്രം മൊബൈലിൽ എടുക്കുന്നതിനിടെ മുഖത്തടിക്കുകയും നിലത്ത് തള്ളിയിട്ട് വയറ്റിലും നടുവിനും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 17, 2022, 12:30 PM IST
  • മുഖത്തടിക്കുകയും നിലത്ത് തള്ളിയിട്ട് വയറ്റിലും നടുവിനും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.
  • വീടിനു താഴ്ഭാഗത്ത് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
  • മണ്ണെടുക്കുകയാണെങ്കിൽ അറിയിക്കണമെന്ന പോലീസ് നിർദ്ദേശത്താലാണ് ചിത്രം മകൾ മൊബൈലിൽ പകർത്തിയത്.
അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തു; പെൺകുട്ടിക്ക് സ്ഥലം ഉടമയുടെ ക്രൂരമർദ്ദനം

മൂവാറ്റുപുഴ: വീടിനു സമീപം അനധികൃതമായി മണ്ണെടുക്കുന്നതിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടിയെ സ്ഥലം ഉടമ മര്‍ദ്ദിച്ചതായി പരാതി. എറണാകുളം മുവാറ്റുപുഴയിലാണ് സംഭവം. പരാതിയിൽ പോലീസ് ഒരാൾക്കെതിരെ കേസെടുത്തു.

മാറാടി സ്വദേശി ലാലുവിന്റെ മകൾ അക്ഷയക്കാണ് മർദ്ദനമേറ്റത്. പെൺകുട്ടിയെ  മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണെടുക്കുന്ന ചിത്രം മൊബൈലിൽ എടുക്കുന്നതിനിടെ മുഖത്തടിക്കുകയും നിലത്ത് തള്ളിയിട്ട് വയറ്റിലും നടുവിനും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.  

Read Also: പോലീസുകാരെ മത്സ്യത്തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയി; സംഭവം തിരുവനന്തപുരത്ത്

ലാലുവിന്റെ വീടിനു താഴ്ഭാഗത്ത് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. സമീപവാസികളുടെ പരാതിയിൽ തല്ക്കാലികമായി മണ്ണെടുപ്പ് നിർത്തിത്തിവച്ചിരുന്നു. വീണ്ടും മണ്ണെടുക്കുകയാണെങ്കിൽ അറിയിക്കണമെന്ന പോലീസ് നിർദ്ദേശത്താലാണ് ലാലുവും ഭാര്യയും വീട്ടിൽ ഇല്ലാതിരുന്ന സമയം ജെ.സി.ബിയും ടിപ്പറുമായി വന്നു മണ്ണെടുക്കന്ന ചിത്രം മകൾ മൊബൈലിൽ പകർത്തിയതെന്നു ലാലു പറയുന്നു. 

പരാതിയിൽ പോലീസ് അൻസാർ എന്നയാൾക്കെതിരെ കേസെടുത്തു. കുടുംബത്തെ അടക്കം കൊലപ്പെടുത്തുമെന്നും ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും പെൺകുട്ടിയെയും കുടുംബത്തെയും സ്ഥലമുടമ ഭീഷണിപ്പെടുത്തി. മർദ്ദനത്തെ തുടർന്ന് ഭയന്ന കുട്ടി ആശുപത്രിയിൽ തുടരുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News