Jadavpur University Death Case: പ്രതികൾക്കെതിരെ റാഗിങ്ങിന് തെളിവുണ്ടെന്ന് പോലീസ്

Crime News: സംഭവത്തിൽ ജാദവ്പുർ സർവകലാശാലയിലെ നിലവിലെ ആറു വിദ്യാർത്ഥികളെയും ആറു മുൻ വിദ്യാർത്ഥികളെയും പോലീസ് അറസ്റ്റു ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 09:51 PM IST
  • ബിരുദ വിദ്യാർത്ഥിയുടെ മരണം
  • ബിരുദ വിദ്യാർത്ഥിയായ സ്വപ്നദ്വീപ് കുന്ദുവിന്റെ മരണത്തിൽ സംഭവങ്ങൾ പുനരാവിഷ്‌ക്കരിച്ച് കൊൽക്കത്ത പോലീസ്
  • പ്രതികൾക്കെതിരെ റാഗിങ്ങിന് തെളിവുണ്ടെന്ന് പോലീസ്
Jadavpur University Death Case: പ്രതികൾക്കെതിരെ റാഗിങ്ങിന് തെളിവുണ്ടെന്ന് പോലീസ്

കൊൽക്കത്ത: ജാദവ്പുർ സർവകലാശാലയിലെ ഒന്നാം വർഷ  ബിരുദ വിദ്യാർത്ഥിയായ സ്വപ്നദ്വീപ് കുന്ദുവിന്റെ മരണത്തിൽ സംഭവങ്ങൾ പുനരാവിഷ്‌ക്കരിച്ച് കൊൽക്കത്ത പോലീസ്. ആഗസ്റ്റ് 9 ന് രാത്രി സ്വപ്നദ്വീപ് നാലുനിലയുള്ള ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീഴുന്നതിന് മിനിറ്റുകൾക്കു മുൻപ് നടന്ന സംഭവങ്ങളാണു പോലീസ് പുനർനിർമ്മിച്ചത്. ഇതുവരെ കേസിൽ അറസ്റ്റിലായ 12 പ്രതികൾക്കുമെതിരെ റാഗിങ് നടത്തിയതിന് തെളിവുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: Jadavpur University: ബിരുദ വിദ്യാർത്ഥിയുടെ മരണത്തിൽ പൂർവ വിദ്യാർത്ഥി അറസ്റ്റിൽ

ആഗസ്റ്റ് 9 ന് രാത്രി 9 മണിയോടെ സ്വപ്നദ്വീപ് കുന്ദുവിനെ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ 70–ാം നമ്പർ മുറിയിലേക്ക് സീനിയർ വിദ്യാർത്ഥികൾ വിളിപ്പിച്ചിരുന്നു.  പുതിയ കുട്ടികൾ താമസിച്ചിരുന്നത് രണ്ടാം നിലയിലെ 68-ാം നമ്പർ മുറിയിലാണ്. തുടർന്ന് ഹോസ്റ്റൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഇടനാഴിയിലൂടെ നടക്കാൻ ആവശ്യപ്പെടുകയും.  അതനുസരിച്ചു നടന്നുപോകുമ്പോൾ സീനിയർ വിദ്യാർത്ഥികൾ സ്വപ്നദ്വീപ് കുന്ദുവിന്റെ വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു. ഇതിൽ നിന്നും രക്ഷപ്പെടാനായി ആദ്യം റൂം നമ്പർ 65 ൽ പോയി സ്വപ്നദ്വീപ് കുന്ദു മുറി പൂട്ടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സീനിയർ വിദ്യാർത്ഥികൾ പിന്തുടരുന്നതിനാൽ മറ്റൊരു മുറിയിലേക്ക് ഓടാൻ തുടങ്ങി. രണ്ടുമണിക്കൂറോളം ഇങ്ങനെ ഓടിയ ശേഷമാണ്  ഹോസ്റ്റൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും രാത്രി 11:45 ഓടെ സ്വപ്നദ്വീപ് കുന്ദു താഴേക്ക് വീണത്.

Also Read: മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ സമ്മർ സോൾട്ട്..! വീഡിയോ വൈറൽ

അതേസമയം സ്വപ്നദ്വീപ് കുന്ദു എങ്ങനെയാണ് താഴേക്ക് വീണതെന്ന് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ജാദവ്പുർ സർവകലാശാലയിലെ നിലവിലെ ആറു വിദ്യാർത്ഥികളെയും ആറു മുൻ വിദ്യാർത്ഥികളെയും പോലീസ് അറസ്റ്റു ചെയ്തു. 2022 ൽ ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ സൗരഭ് ചൗധരിയാണ് മുഖ്യപ്രതിയെന്നാണ് പോലീസ് പറയുന്നത്.  അനധികൃതമായി ഹോസ്റ്റലിൽ താമസിച്ചിരുന്ന ചൗധരിയെ ആഗസ്റ്റ് 11ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ കൊലപാതകത്തിനും റാഗിങ്ങിനും കേസെടുത്തപ്പോഴും ഇരയായ വിദ്യാർത്ഥി പ്രായപൂർത്തിയാകാത്ത ആളായിട്ടും പോക്‌സോ ആക്‌ട് ചുമത്താൻ പോലീസ് തയാറായിട്ടില്ലെന്ന ആരോപണം നിലവിലുണ്ട്.

Also Read: സൂര്യൻ-ശനി മുഖാമുഖം സൃഷ്ടിക്കും സമസപ്തക യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും കൈ നിറയെ പണം!

ബുധനാഴ്ച രാത്രി മരിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് സ്വപ്നദിപ് ഭയന്ന് വിറച്ച് അമ്മയെ ഫോണിൽ വിളിച്ചിരുന്നു. ഫോണിൽ താൻ ഏറെ ഭയന്നിരിക്കുകയാണെന്നും  തനിക്ക് പേടിയാണെന്നും അമ്മ എത്രയും വേഗം വരണമെന്നും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും അവൻ പറഞ്ഞിരുന്നു. എങ്കിലും താൻ എത്തുന്നതുവരെ തന്റെ മകൻ സർവകലാശാല ക്യാപസിനകത്തെ ഹോസ്റ്റൽ മുറിയിൽ സുരക്ഷിതമായിരിക്കുമെന്ന് വിചാരിച്ച അമ്മയ്ക്ക് തെറ്റി. അടുത്ത പ്രഭാതത്തിൽ ആ അമ്മയെ തേടിയെത്തിയത് മകന്റെ വിയോഗമാണ്. സ്വപ്നദിപ് വിളിച്ച ശേഷം ഇവർ വീണ്ടും മകനെ വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ലാന്ന് അമ്മാവൻ അരൂപ് കണ്ടു പറഞ്ഞു. ശേഷമാണ് മകൻ ബാൽക്കണിയിൽ നിന്നും വീണെന്നും പെട്ടെന്ന് ആശുപത്രിയിൽ എത്തണമെന്നും ആറിയിച്ചുകൊണ്ട് ക്യാംപസിൽ നിന്നും ഫോൺ വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News