Kancheepuram Gang Rape : തമിഴ്നാട് കാഞ്ചീപുരത്ത് മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി; ആറ് പേർ പിടിയിൽ

Kancheepuram Malayalee Student Gang Rape Case കാഞ്ചീപുരത്തിന് പുറത്തുള്ള വിനോദ സഞ്ചാരമേഖല ആൺസുഹൃത്തിനൊപ്പം സന്ദർശിക്കാനെത്തിയപ്പോഴാണ് പെൺകുട്ടിയെ പ്രദേശവാസികളായ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് 

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 03:26 PM IST
  • സുഹൃത്തിനെ കത്തിമുനയിൽ നിർത്തിയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്.
  • ബിരുദ വിദ്യാർഥിനിയായ 20കാരിയായ പെൺകുട്ടി സുഹൃത്തിനൊപ്പം കാഞ്ചീപുരത്തിന് പുറത്തെ വിനോദ സഞ്ചാരമേഖല സന്ദർശിക്കവെയാണ് സംഭവം
Kancheepuram Gang Rape : തമിഴ്നാട് കാഞ്ചീപുരത്ത് മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി; ആറ് പേർ പിടിയിൽ

ചെന്നൈ : തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കാഞ്ചീപുരം ജില്ലയലെ സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടി സുഹൃത്തിനൊപ്പം വിനോദസഞ്ചാര മേഖല സന്ദർശിക്കാനെത്തിയപ്പോഴാണ് സംഭവം. സുഹൃത്തിനെ കത്തിമുനയിൽ നിർത്തിയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിപേട് സ്വദേശികളായ മണികണ്ഠൻ, വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ബിരുദ വിദ്യാർഥിനിയായ 20കാരിയായ പെൺകുട്ടി സുഹൃത്തിനൊപ്പം കാഞ്ചീപുരത്തിന് പുറത്തെ വിനോദ സഞ്ചാരമേഖല സന്ദർശിക്കവെയാണ് സംഭവം. വൈകിട്ട് 7.30ന് സ്ഥലം സന്ദർശിക്കുന്ന സമയത്ത് ഇരുവരുടെ അരികലേക്ക് മദ്യപിച്ചുകൊണ്ടിരുന്ന രണ്ട് പേർ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രതികളായ ബാക്കി നാല് പേരുമെത്തി ഭീഷിണപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരന്ന ആൺകുട്ടിയെ അടിച്ച് വീഴ്ത്തി കത്തി മുനയിൽ നിർത്തിയാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. 

ALSO READ : ആറന്മുള സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമം, പോലീസുകാരന്‍ അറസ്റ്റില്‍

രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും കൊല്ലുമെന്നും പ്രതികൾ ഭീഷിണിപ്പെടുത്തുകയും ചെയ്തു. ശേഷം അവിടെ രക്ഷപ്പെട്ട ഇരുവരും സമീപത്തെ അശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. ശേഷം വിവരങ്ങൾ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. തുടർന്ന് കാഞ്ചീപുരം പോലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് പ്രതികൾ. പത്തിലധികം പീഡന കേസുകൾ പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News