തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതി അഖിൽ എന്ന അപ്പു പൊലീസ് പിടിയിൽ. തമിഴ്നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അഖിലിനെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത് അഖിൽ എന്ന അപ്പുവാണ്.
ഗൂഢാലോചനയിൽ പങ്കുള്ള ഹരിലാൽ, കിരൺ, കിരൺകൃഷ്ണ എന്നിവരും നേരത്തെ പൊലീസ് പിടിയിലായി. കേസിലെ ഏഴു പ്രതികളില്‍ അഞ്ച് പേര് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രധാന പ്രതികളിൽ രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മറ്റൊരു പ്രതിയായ അനീഷിനെ കഴിഞ്ഞ ദിവസം ബാലരാമപുരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖിലിനെ കൊല്ലാനെത്തിയ ഇന്നോവ വാടകയ്ക്ക് എടുത്ത് സംഭവ സ്ഥലത്തേയ്ക്ക് ഓടിച്ചയാളാണ് പിടിയിലായ അനീഷ്. കൊലപാതകത്തിലും അനീഷിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ALSO READ: സംസ്ഥാനത്തെ വേനൽ മഴ ശക്തിപ്പെട്ടു; ഇന്ന് ഈ ജില്ലകളിൽ മഴ
തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട് ബാറില്‍ നടന്ന അക്രമ സംഭവങ്ങളാണ് പിന്നീട് അഖിലിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ബാറില്‍ നടന്ന അക്രമത്തില്‍ പങ്കാളിയായിരുന്ന കിരൺ അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. കൊലപാതകത്തിന് ശേഷം മുഖ്യപ്രതിയായ അഖിലിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരൺ ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.