Crime News Malayalam: ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട്ടിൽ സ്കൂട്ടർ അജ്ഞാതർ കത്തിച്ചു

ബുധനാഴ്ച അർധരാത്രിയോടെയാണ് സ്കൂട്ടർ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആരോ ബോധപൂർവം കത്തിച്ചതാണെന്ന് വീട്ടുകാർ ആരോപിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Sep 15, 2023, 07:31 AM IST
  • ബുധനാഴ്ച അർധരാത്രിയോടെയാണ് സ്കൂട്ടർ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്
  • ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ റിമാൻഡിലുള്ള ആളാണ് സുനിൽ
  • പോലീസ് കേസെടുത്തു
Crime News Malayalam: ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട്ടിൽ സ്കൂട്ടർ  അജ്ഞാതർ കത്തിച്ചു

കാട്ടാക്കട: വീട്ടുവളപ്പിൽ നിർത്തിയിരുന്ന സ്കൂട്ടർ  അജ്ഞാതർ കത്തിച്ചതായി പരാതി. പൂവച്ചൽ കുറകോണം പാറമുകൾ മിസ്പയിൽ സുനിൽകുമാറിൻറെ സ്കൂട്ടറാണ് കത്തിച്ചത്. കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ റിമാൻഡിലുള്ള ആളാണ് സുനിൽ. 

ബുധനാഴ്ച അർധരാത്രിയോടെയാണ് സ്കൂട്ടർ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആരോ ബോധപൂർവം കത്തിച്ചതാണെന്ന് വീട്ടുകാർ ആരോപിക്കുന്നു. കാട്ടാക്കട പോലീസിൽ പരാതി നൽകിയതനുസരിച്ച് ഡോഗ് സ്‌ക്വാഡും, പോലീസും സ്ഥലത്തെത്തി തെളിവെടുത്തു.

റ്റിങ്ങലിൽ കടയിൽ കയറി പണം പിടിച്ചുപറിച്ച് ഉടമയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ആറ്റിങ്ങലിൽ കടയിൽ കയറി പണം പിടിച്ചുപറിച്ച് ഉടമയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.ആറ്റിങ്ങൽ കരവാരം ചരുവിള പുത്തൻ വീട്ടിൽ തക്കു എന്ന മോനൂട്ടൻ ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണ് തക്കു. ഒന്നാം പ്രതി നിതിനെ പിടികൂടാനുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 മണിയോടെ ദേശീയപാതയ്ക്ക് അരികിൽ ആറ്റിങ്ങൽ ഐടിഐക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന അഗ്രോമാർട്ട് എന്ന സ്ഥാപനത്തിലാണ് സംഭവം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News