കൊച്ചി എടിഎം തട്ടിപ്പിൽ പ്രതി പിടിയിൽ; ഉപയോഗിച്ചത് സ്കെയിൽ പോലെ നീണ്ട വസ്തു

എടിഎമ്മിൽ പണം വരുന്ന ഭാഗം സ്കെയിൽ പോലെ ഒരു വസ്തു  ഉപയോഗിച്ച് തടഞ്ഞ് വെച്ചതിന് ശേഷമായിരുന്നു തട്ടിപ്പ്

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 04:26 PM IST
  • കളമശ്ശേരി അസിസ്റ്റന്റ് ബാങ്ക് മാനേജറുടെ പരാതിയിലാണ് പോലീസ് അന്വേഷണം
  • സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിലായായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്
  • എടിഎമ്മിൽ പണം വരുന്ന ഭാഗം സ്കെയിൽ പോലെ ഒരു വസ്തു വെച്ച് തടഞ്ഞതിന് ശേഷമായിരുന്നു തട്ടിപ്പ്
കൊച്ചി എടിഎം തട്ടിപ്പിൽ പ്രതി പിടിയിൽ; ഉപയോഗിച്ചത് സ്കെയിൽ പോലെ നീണ്ട വസ്തു

കൊച്ചി: കൊച്ചിയിൽ എടിഎമ്മിൽ കൃത്രിമം നടത്തി പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. ഉത്തർ പ്രദേശ് സ്വദേശി മുബാറക്കാണ് അറസ്റ്റിലായത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിലായായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ 25000-ത്തോളം രൂപ മുബാറക്ക് തട്ടിയെന്നാണ് പരാതി.

എടിഎമ്മിൽ പണം വരുന്ന ഭാഗം സ്കെയിൽ പോലെ ഒരു വസ്തു  ഉപയോഗിച്ച് തടഞ്ഞ് വെച്ചതിന് ശേഷമായിരുന്നു തട്ടിപ്പ്.പണം ലഭിക്കാതെ ഇടപാടുകാർ മടങ്ങുമ്പോൾ തടസ്സം മാറ്റി പണം സ്വന്തമാക്കുകയായിരുന്നു ഇയാളുടെ രീതി.കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലെ എടിഎമ്മിൽ ഒറ്റ ദിവസം 7 ഇടപാടുകർക്ക് ആകെ 25,000 രൂപ നഷ്ടമായി. പ്രതിയുടെ ദൃശ്യം സിസിടിവിയിൽ  നേരത്തെ കുടുങ്ങിയതാണ് പോലീസിന് സഹായകമായത്.

കളമശ്ശേരി അസിസ്റ്റന്റ് ബാങ്ക് മാനേജറുടെ പരാതിയിലാണ്  പോലീസ് അന്വേഷണം ആരംഭിച്ചത്.മറ്റു ബാങ്കുകളുടെ എടിഎമ്മിൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയത് എന്നതും പോലീസ് പരിശോധിച്ച് വരികയാണ്.

പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസിൽ ആറു പേർ കസ്റ്റഡിയിൽ

യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ കസ്റ്റഡിയിൽ. ഋഷികേശ്, സ്വരാജ്, ഹക്കീം, അജയ്, ഷമീർ, മദൻകുമാർ എന്നിവരെയാണ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് ആണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 20 വയസായിരുന്നു.  ഒരുമാസം മുൻപ് കാണാതായ യുവാവിന്‍റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ജൂലൈ 19 നായിരുന്നു സുവീഷിനെ കാണാതായത്. യാക്കര പുഴയുടെ സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News