Kodakara Money Laundering Case: കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിപിന് നോട്ടീസ് ലഭിച്ചിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Jun 5, 2021, 09:46 AM IST
  • കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും
Kodakara Money Laundering Case: കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറിയായ ദിപിനെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിപിന് നോട്ടീസ് ലഭിച്ചിരുന്നു. തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.  

ഇതിനിടയായിൽ കേസിലെ പരാതിക്കാരനായ ധർമരാജനെ ഫോണിൽ വിളിച്ച ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ മിഥുനെ അന്വേഷണസംഘം (Kodakara case) ഇന്നലെ ചോദ്യം ചെയ്തിരുന്നു.

Also Read: കൊടകര കുഴൽപ്പണക്കേസിൽ Enforcement Directorate പ്രാഥമിക അന്വേഷണം ആരംഭിച്ചു

സുരേന്ദ്രൻ (K Surendran) മത്സരിച്ച കോന്നിയിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.  ഇവിടെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ താമസിച്ചിരുന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്.  

കൊടകരയില്‍ കണ്ടെത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പിനായി തെക്കന്‍ കേരളത്തിലേക്ക് കടത്തിയ പണം എന്നായിരുന്നു ആരോപണം.   അതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്‍ (K Surendran) മത്സരിച്ച കോന്നിയിലേക്ക് അന്വേഷണം വ്യാപിപിച്ചത്.

കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  മാത്രമല്ല പൊലീസ് എഫ്ഐആർ ഇഡി പരിശോധിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച നിലപാട് 10 ദിവസത്തിനകം അറിയിക്കാൻ ഹൈക്കോടതി ഇഡിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Also Read: കൊടകര കുഴൽപ്പണക്കവർച്ച കേസ്; യാതൊരു ബന്ധവുമില്ലെന്ന് ബിജെപി, പിടിയിലായത് ഇടത് അനുഭാവികളെന്ന് കെകെ അനീഷ് കുമാർ

കൊടകര കുഴൽപ്പണ കേസിൽ (Kodakara Hawala Case) എൻഫോഴ്സ്മെന്‍റ് അന്വേഷണം ഇല്ലാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. രേഖാമൂലം പരാതി കിട്ടിയിട്ടും മറ്റ് കേസുകളിൽ കാണിക്കുന്ന താൽപ്പര്യം കൊടകരയിൽ ഇഡി കാണിക്കുന്നില്ലെന്ന ശക്തമായ ആരോപണവും ഉയർന്നിരുന്നു.

മാത്രമല്ല ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കോടതിയിലും ഹർജിയെത്തി. ഇതിനിടയിൽ കേസ് തങ്ങളുടെ പരിധിയിൽ വരുമോ എന്ന പ്രാഥമിക പരിശോധന ഇഡി തുടങ്ങിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News