Liquor: ഡ്രൈഡേയിൽ മദ്യവിൽപ്പന; യുവാവ് പിടിയിൽ

Liquor sale: മദ്യം ശേഖരിച്ച് വച്ച് ഡ്രൈഡേയിൽ വിൽപ്പന നടത്തുകയായിരുന്ന യുവാവിനെ ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Feb 2, 2024, 06:25 PM IST
  • നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്‌
  • സുനിൽ മുൻപും അബ്കാരി കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്
Liquor: ഡ്രൈഡേയിൽ മദ്യവിൽപ്പന; യുവാവ് പിടിയിൽ

ഇടുക്കി: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ യുവാവ് പിടിയിൽ. വണ്ടൻമേട് വില്ലേജിലെ മാലികരയിൽ ചകനാൽ സുനിൽ നാരായണൻ (33) ആണ് എക്സൈസിൻ്റെ പിടിയിലായത്. മദ്യം ശേഖരിച്ച് വച്ച് ഡ്രൈഡേയിൽ വിൽപ്പന നടത്തുകയായിരുന്ന യുവാവിനെ ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

രണ്ട് ലിറ്ററിലധികം മദ്യവും 600 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. മാലി ഭാഗത്ത് രഹസ്യമായി മദ്യക്കച്ചവടം നടക്കുന്നതായുള്ള നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്‌. സുനിൽ മുൻപും അബ്കാരി കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.

ALSO READ: മാഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 72 ലിറ്റർ മദ്യവുമായി രണ്ടുപേർ പിടിയിൽ

എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ (ഗ്രേഡ്) അനൂപ് കെഎസ്, നൗഷാദ് എം, മീരാൻ കെഎസ്, വനിത സിവിൽ എക്സൈസ് ഓഫീസർ രേഖ ജി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News