Bike Robbery: ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ

Bike Robbery: ഇയാൾ ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയിൽ നിന്നും ലഭിച്ചിരുന്നു. ഇതാണ് പ്രതി കുടുങ്ങാൻ കാരണമായത്. 

Written by - Zee Malayalam News Desk | Last Updated : Dec 9, 2023, 08:25 AM IST
  • ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ
  • വെള്ളറട പുലിയൂർ ശാലയിൽ വീടിനു മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാൻ ഇയാൾ മോഷ്ടിച്ചത്
  • ഇയാൾ ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു
Bike Robbery: ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ. വെള്ളറട പുലിയൂർ ശാലയിൽ വീടിനു മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ വെള്ളറട, മുള്ളിലുവിള സ്വദേശിയായ സന്തോഷാണ് വെള്ളറട പോലീസിന്റെ പിടിയിലകപ്പെട്ടത്. ദിവസങ്ങൾക്കു മുൻപ് വീടിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കായിരുന്നു സന്തോഷ്  മോഷ്ടിച്ചത്.  

Also Read: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 13 വർഷത്തിന് ശേഷം യുവാവിന് 12 വർഷം തടവ് വിധിച്ച് കോടതി

ഇയാൾ ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതാണ് പ്രതി കുടുങ്ങാൻ കാരണമായത്. തുടർന്ന് വെള്ളറട പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. സന്തോഷിനെതിരെ പാറശ്ശാല പോലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുള്ളതായി പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബാംബു കർട്ടന്‍റെ മറവിൽ തട്ടിപ്പ്; മൂന്നംഗസംഘം പോലീസ് പിടിയിൽ

ബാംബു കർട്ടന്‍റെ മറവിൽ തട്ടിപ്പ് നടത്തുന്ന സംഘത്തെ പത്തനംതിട്ട ആറന്മുള പോലീസ് പിടികൂടി. പതിനായിരം രൂപയിൽ താഴെ വിലയുള്ള കർട്ടൻ സ്ഥാപിച്ച ശേഷം തൊണ്ണൂറായിരം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്. പ്രായമായവർ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.

Also Read: മെട്രോയിൽ കമിതാക്കളുടെ ലീലാവിലാസം...! വീഡിയോ വൈറൽ

കരുനാഗപ്പള്ളി സ്വദേശി ഹാഷിം, ശൂരനാട് സ്വദേശികളായ അൻസിൽ, റിയാസ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ആറന്മുളയിലെ ഒരു വീട്ടിലെത്തിയ ഇവർ സ്ക്വയർ ഫീറ്റിന് 200 രൂപ നിരക്കിൽ ബാംബു കർട്ടൻ ഇട്ടു നൽകാമെന്ന് പറയുകയും കർട്ടനിട്ട ശേഷം 45,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു.  വീട്ടമ്മ അവരുടെ പക്കലുണ്ടായിരുന്ന 14,000 രൂപ പണമായി നൽകിയെങ്കിലും ബാക്കി തുകയ്ക്ക് ബ്ലാങ്ക് ചെക്കുകൾ നൽകാൻ പ്രതികൾ ആവശ്യപ്പെട്ടു.  ശേഷം ഈ ചെക്കുകൾ അന്നുതന്നെ ബാങ്കിൽ ഹാജരാക്കിയ സംഘം 85,000 രൂപ പിൻവലിച്ചു.  ഇതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസിന്  തട്ടിപ്പ് മനസിലായി. വെറും പതിനായിരം രൂപ പോലും വില ഇല്ലാത്ത കർട്ടനിട്ടാണ് ഇവർ വീട്ടുകാരെ പറ്റിച്ചതെന്ന് പോലീസ് പറഞ്ഞു. കേരളത്തിൽ വ്യാപകമായി കറങ്ങി നടന്ന് ഈ രീതിയിൽ ആളുകളെ പറ്റിക്കുന്ന ബാംബു കർട്ടൻ സംഘങ്ങളെ പിടികൂടാനാണ് പോലീസിന്‍റെ തീരുമാനം. ഇപ്പോൾ അറസ്റ്റിലായ മൂവർ സംഘത്തിൽ നിന്ന് പോലീസ് വിശദ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News