Rape Case: 'പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലും, ചാത്തൻ കോപിക്കും'; ചാത്തൻസേവയുടെ പേരിൽ വീട്ടമ്മെയ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Sexually assaulted: കഴിഞ്ഞ ജൂണിലാണ് വീട്ടമ്മ പീഡനത്തിന് ഇരയായത്. തൃശൂർ സ്വദേശിയായ ജ്യോത്സ്യൻ പ്രഭാത് ആണ് അറസ്റ്റിലായത്.

Written by - Zee Malayalam News Desk | Last Updated : Sep 25, 2024, 05:59 PM IST
  • പൂജ നടത്തിയ ശേഷം വീട്ടമ്മയെ ലൈം​ഗികമായി പീഡിപ്പിച്ചു
  • പീഡനത്തിന് ശേഷം ഇക്കാര്യം പുറത്ത് പറയരുതെന്നും പുറത്ത് പറഞ്ഞാൽ ചാത്തൻ കോപിക്കുമെന്നും ആണ് ഇയാൾ പറഞ്ഞത്
Rape Case: 'പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലും, ചാത്തൻ കോപിക്കും'; ചാത്തൻസേവയുടെ പേരിൽ വീട്ടമ്മെയ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ സ്വദേശിയായ ജ്യോത്സ്യൻ പ്രഭാത് ആണ് അറസ്റ്റിലായത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ പൂജ നടത്താനായാണ് സ്ത്രീ ഇയാളെ സമീപിച്ചത്. കഴിഞ്ഞ ജൂണിലാണ് വീട്ടമ്മ പീഡനത്തിന് ഇരയായത്. വീട്ടമ്മയും ഭർത്താവും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.

ഇത് പരിഹരിക്കാനെന്ന രീതിയിലാണ് പ്രഭാത് ഇടപെട്ടത്. കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നുവെന്ന പരസ്യം സമൂഹമാധ്യമങ്ങളിലൂടെ കണ്ടാണ് വീട്ടമ്മ ഇയാളെ ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് ഇയാളുടെ തൃശൂരിലുള്ള ദേവസ്ഥാനത്തിൽ എത്തി പൂജ നടത്തി. മെയ് മാസത്തിലാണ് പൂജ നടത്തിയത്. എങ്കിലും കുടുംബപ്രശ്നങ്ങൾക്ക് പരിഹാരമായില്ല.

ALSO READ: റാന്നി സ്ഫോടനം; ​ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

ഇതിൽ ചാത്തൻ പ്രീതിപ്പെട്ടിട്ടില്ലെന്നും വീണ്ടും പൂജ നടത്തണമെന്നും ഇയാൾ പറഞ്ഞു. ഇതിനായി വെണ്ണലയിലുള്ള ഇയാളുടെ കേന്ദ്രത്തിൽ എത്താൻ ആവശ്യപ്പെട്ടു. ഇവിടെ പൂജ നടത്തിയ ശേഷം വീട്ടമ്മയെ ലൈം​ഗികമായി പീഡിപ്പിച്ചു. പീഡനത്തിന് ശേഷം ഇക്കാര്യം പുറത്ത് പറയരുതെന്നും പുറത്ത് പറഞ്ഞാൽ ചാത്തൻ കോപിക്കുമെന്നും ആണ് ഇയാൾ പറഞ്ഞത്.

പിന്നീട് മാനസിക പ്രശ്നത്തിലായ വീട്ടമ്മ പാലാരിവട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനും പ്രതിയെ വിശദമായി ചോദ്യം ചെയ്യാനുമാണ് പോലീസിന്റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News