Sexually Assaulted: തിരൂരങ്ങാടിയിൽ നാലു വയസുകാരിയെ പീഡിപ്പിച്ചു; മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ

Crime News: ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്‌വയെ തിരൂരങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തത്.  ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 4, 2023, 07:03 AM IST
  • തിരൂരങ്ങാടിയിൽ നാലു വയസുകാരിയെ പീഡിപ്പിച്ചു
  • മധ്യപ്രദേശ്‌ സ്വദേശിയെ പോലീസ് അറസ്റ്റ്‌ ചെയ്തു
  • ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്
Sexually Assaulted: തിരൂരങ്ങാടിയിൽ നാലു വയസുകാരിയെ പീഡിപ്പിച്ചു; മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ

മലപ്പുറം:  ആലുവയിലെ അഞ്ചു വയസുകാരിയുടെ പീഡനത്തിന്റെ നൊമ്പരം മായും മുൻപ് വീണ്ടും പീഡനം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. സംഭവം നടന്നിരിക്കുന്നത് തിരൂരങ്ങാടിയിലാണ്. ഇതരസംസ്ഥാനക്കാരിയായ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മധ്യപ്രദേശ്‌ സ്വദേശിയെ പോലീസ് അറസ്റ്റ്‌ ചെയ്തു.

Also Read: Aluva Murder Case: ഹിന്ദിക്കാരിയുടെ കുട്ടിയല്ലേയെന്നാണ് പലരും ചോദിച്ചത്, ഒടുവിൽ ഞാൻ ചെയ്തു ആ കർമ്മം

ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്‌വയെ തിരൂരങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തത്.  ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂരകൃത്യം നടന്നത്. പ്രതി പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്താണ്.  ഇയാൾ കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന താമസിക്കുന്ന സ്ഥലത്ത് കൊണ്ടുവന്നാണ് പീഡിപ്പിച്ചത്.

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയ്ക്ക് പ്രിയം ഇവരോട്, ഇതിൽ നിങ്ങളും ഉണ്ടോ?

കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് കുട്ടിയുടെ മാതാവ് നടത്തിയ അന്വേഷണത്തിനിടയിൽ കുട്ടിയുടെ നിലവിളികേട്ട് മാതാപിതാക്കൾ ചെന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.  തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തുകയും ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ഇവർ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  തുടർന്ന് വിവരമറിഞ്ഞെത്തിയ തിരൂരങ്ങാടി പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.  ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കുട്ടിയുടെ മാതാപിതാക്കളും മധ്യപ്രദേശ് സ്വദേശികളാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News