Crime News: വീടുകയറി ആക്രമണം; നാലംഗ ഗുണ്ടാസംഘം അറസ്റ്റിൽ

Crime News Thiruvananthapuram: മലയിൻകീഴ് വിളവൂർക്കൽ പിടാരം ചന്തയ്ക്ക് സമീപം പ്രസന്ന ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന തിരുമല സ്വദേശി ഉണ്ണികൃഷ്ണനെ (37) ആണ് ആക്രമിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 7, 2024, 12:51 AM IST
  • ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മലയിൻകീഴ് പോലീസ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു
  • അറസ്റ്റിലായ നാലുപേരും മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരും സ്ഥിരം കുറ്റവാളികളുമാണ്
Crime News: വീടുകയറി ആക്രമണം; നാലംഗ ഗുണ്ടാസംഘം അറസ്റ്റിൽ

തിരുവനന്തപുരം: മുൻ വൈരാഗ്യത്തിന്റെ പേരിൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികളായ നാലംഗ ഗുണ്ടാസംഘം അറസ്റ്റിൽ. മലയിൻകീഴ് വിളവൂർക്കൽ പിടാരം ചന്തയ്ക്ക് സമീപം പ്രസന്ന ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന തിരുമല സ്വദേശി ഉണ്ണികൃഷ്ണനെ (37) ആണ് ശനിയാഴ്ച രാത്രി 8.30 മണിയോടെ നാലംഗ ഗുണ്ടാസംഘം മുൻ വൈരാഗ്യത്തിന്റെ പേരിൽ വീടുകയറി ആക്രമിച്ചത്.

ആക്രമണത്തിൽ ഉണ്ണികൃഷ്ണന്റെ കഴുത്തിലെ എല്ലുകൾ പൊട്ടി. തലയിലും മുറിവുണ്ടായി. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മലയിൻകീഴ് പോലീസ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ നാലുപേരും മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരും സ്ഥിരം കുറ്റവാളികളുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: തൃശ്ശൂർ കോടന്നൂരിൽ  യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കോടന്നൂർ സ്വദേശികളായ  മണികണ്ഠൻ, പ്രണവ്, ആഷിക് എന്നിവരെയാണ് ചേർപ്പ്  പോലീസ് പിടികൂടിയത്. വെങ്ങിണിശേരി ശിവപുരം സ്വദേശി വയസ്സുള്ള   മനു എന്ന മഹേഷിനെ (27) ആണ് തിങ്കളാഴ്ച പുലർച്ചെ കൊലപ്പെടുത്തിയത്.

കോടന്നൂർ പെട്രോൾ പമ്പിന് സമീപം ആണ് കൊലപാതകം നടന്നത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. മനുവും പ്രതികളും തമ്മിൽ ഇന്നലെ രാത്രിയിൽ അടിപിടിയുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News