Crime : ഫേസ്ബുക്ക് കമന്റിന്റെ പേരിൽ മർദ്ദനം; പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം

ഇടുക്കി കരിമണ്ണൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 4, 2022, 04:20 PM IST
  • സംഭവത്തിൽ പ്രതികളെ പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
  • ഇടുക്കി കരിമണ്ണൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
  • സംഭവത്തിലെ പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്നും ഇവരെ സംരക്ഷിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്.
Crime : ഫേസ്ബുക്ക് കമന്റിന്റെ പേരിൽ മർദ്ദനം; പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം

Idukki : ഫേസ്‌ബുക്കിൽ കമന്റിട്ടത്തിന്റെ പേരിൽ മധ്യവയസ്ക്കന് നേരെ അതിക്രൂരമായ ആക്രമണം. സംഭവത്തിൽ പ്രതികളെ പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.  ഇടുക്കി കരിമണ്ണൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിലെ പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്നും ഇവരെ സംരക്ഷിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്.

കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിന് നേരെയാണ് ആക്രമണം ഉണ്ടായത്.  ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ താഴെ ഏരിയ സെക്രട്ടറിയുടെ പേര് പരാമർശിച്ചെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഇരുമ്പ് വടികൊണ്ട് നടത്തിയ മർദ്ദനത്തെ തുടർന്ന് ജോസഫിന്റെ കൈയും കാലും ഒടിഞ്ഞു. ജോസഫിന്റെ മൊഴിയനുസരിച്ച്    സിപിഎം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി.പി.സുമേഷിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.

ALSO READ: Crime News: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദിച്ച പ്രതി പിടിയില്‍

സംഭവത്തിൽ 2 സിപിഎം പ്രവർത്തകരെ പിടികൂടിയിട്ടുണ്ട്. എന്നാൽ കേസിൽ ഇതുവരെയും കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി.പി.സുമേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് സുമേഷിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സിപിഎം പ്രവർത്തകരായ സോണി, അനന്തു എന്നിവരെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികൾ കേസിൽ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

അതേസമയം കോൺഗ്രസ് പ്രവർത്തകർ നിരന്തരമായി ആക്രമണത്തിന് ഇരയാവുകയാണെന്ന് ദീൻ കുര്യാക്കോസ് പറഞ്ഞു. ഇത് സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ കൂടി അറിവോടെയാണെന്നാണ് ഡീൻ കുര്യാക്കോസിന്റെ ആരോപണം. ഈ അവസ്ഥ തുടരുകയാണെങ്കിൽ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും കോൺഗ്രസ് പ്രവർത്തകരും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News