Crime News: ഭാര്യയുടെയും കുഞ്ഞിന്റെയും അസുഖം വിട്ടുമാറാത്തതിൽ ദേഷ്യം; ദൈവത്തിന്റെ വിഗ്രഹങ്ങൾ തകർത്ത് യുവാവ്

ഉത്തർപ്രദേശിലെ ഗ്രെറ്റർ നോയിഡയിലാണ് സംഭവം നടന്നത്.   

Written by - Zee Malayalam News Desk | Last Updated : May 26, 2022, 02:39 PM IST
  • ഉത്തർപ്രദേശിലെ ഗ്രെറ്റർ നോയിഡയിലാണ് സംഭവം നടന്നത്.
  • കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ 27 ക്കാരന്റെ ഭാര്യയും കുഞ്ഞും രോഗബാധിതരാണ്.
  • സംഭവത്തെ തുടർന്ന് ഭൂര എന്ന് വിളിക്കുന്ന വിനോദ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
  • മധ്യപ്രദേശ് ഛത്തർപൂർ സ്വദേശിയാണ് അറസ്റ്റിലായ വിനോദ് കുമാർ.
Crime News:  ഭാര്യയുടെയും കുഞ്ഞിന്റെയും അസുഖം വിട്ടുമാറാത്തതിൽ ദേഷ്യം; ദൈവത്തിന്റെ വിഗ്രഹങ്ങൾ തകർത്ത് യുവാവ്

നോയിഡ:  ദൈവത്തോട് എത്ര പ്രാർത്ഥിച്ചിട്ടും കുടുംബത്തിൽ അസുഖം വിട്ടുമാറാത്തതിനെ തുടർന്ന് യുവാവ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ നശിപ്പിച്ചു. ഉത്തർപ്രദേശിലെ ഗ്രെറ്റർ നോയിഡയിലാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ 27 ക്കാരന്റെ ഭാര്യയും കുഞ്ഞും രോഗബാധിതരാണ്.  സംഭവത്തെ തുടർന്ന് ഭൂര എന്ന് വിളിക്കുന്ന വിനോദ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മധ്യപ്രദേശ് ഛത്തർപൂർ സ്വദേശിയാണ് അറസ്റ്റിലായ വിനോദ് കുമാർ. ചൊവ്വാഴ്ചയാണ് വിനോദ് കുമാർ പിടിയിലായത്. ഒരു പ്രദേശവാസി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് തിങ്കളാഴ്ച രാവിലെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടന്ന ഒരു ദിവസത്തിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചത്.

ALSO READ: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

ക്ഷേത്രത്തിൽ സ്ഥിരമായി പൂജാരിയില്ല. അതിനാൽ തന്നെ  കൂടുതൽ പ്രശ്‍നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വിഗ്രഹങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷങ്ങളായി ഭാര്യക്കും കുഞ്ഞിനും സുഖമില്ലെന്ന് പ്രതി പറഞ്ഞു.

ദൈവത്തോട് പ്രാർത്ഥിച്ചെങ്കിലും ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടില്ല. കഴിഞ്ഞ ദിവസം പ്രതിയുടെ അടുത്ത ബന്ധുവും മരിച്ചു. ഇത് വിനോദിനെ കടുത്ത വിഷാദത്തിലാക്കി.  ഇതിനെ തുടർന്നാണ് ദൈവത്തിന്റെ വിഗ്രഹങ്ങൾ നശിപ്പിക്കാൻ തീരുമാനിച്ചത്. ചുറ്റികയും ഉളിയും ഉപയോഗിച്ചാണ് പ്രതി വിഗ്രഹങ്ങൾ തകർത്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News