ജയ്പൂർ: പ്രണയവിവാഹം ചെയ്തതിന് അച്ഛനെയും യുവാവിനെയും കൊലപ്പെടുത്തി ബന്ധുക്കൾ. കൊല്ലപ്പെട്ടത് രാജസ്ഥാനിലെ അൽവാർ സ്വദേശികളായ സൂരജ്, മകൻ റോബിൻ എന്നിവരാണ്. സംഭവത്തിൽ ബന്ധുക്കളായ പത്തു പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Also Read: സ്വത്ത് തട്ടിയെടുക്കാൻ ഭർതൃപിതാവിനെ കൊന്നു; മരുമകൾ അറസ്റ്റിൽ
അൽവറിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. പഞ്ചാബിൽ നിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയവരായിരുന്നു സൂരജും റോബിനും മറ്റ് പ്രതികളുമെല്ലാം. റോബിൻ അടുത്തിടെ പഞ്ചാബ് സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത് ബന്ധുക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാക്കി.
യുവതിയുമായുള്ള ബന്ധം അറിഞ്ഞപ്പോൾ തന്നെ ബന്ധുക്കൾ എതിർത്തിരുന്നെങ്കിലും ഇത് വകവയ്ക്കാതെ ആയിരുന്നു റോബിന്റെ വിവാഹം നടത്തിയത്. മകന്റെ ഇഷ്ടത്തിന് അച്ഛനായ സൂരജ് എതിരു നിന്നതുമില്ല. ഇതിനെ തുടർന്ന് ബന്ധുക്കൾ ഇരുവർക്കുമെതിരെ തിരിയുകയായിരുന്നു. മാത്രമല്ല വിവാഹം കഴിഞ്ഞത് മുതൽ കുടുംബവുമായി ബന്ധുക്കൾ അകൽച്ച പാലിക്കുകയുമുണ്ടായി.
തുടർന്ന് വ്യാഴാഴ്ച ഒരു മണിയോടെ ബന്ധുക്കൾ സൂരജിന്റെ വീട്ടിൽ കൂട്ടമായെത്തി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഉറങ്ങിക്കിടന്ന ഇരുവരെയും വിളിച്ചുണർത്തി വടികൊണ്ട് അടിച്ചാണ് അക്രമികൾ കൊലപ്പെടുത്തിയത്. അക്രമത്തെ തുടർന്ന് ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് നേതൃത്വം നൽകിയത് ദയാൽ സിങ് എന്നയാളാണ്. റോബിൻ വിവാഹം ചെയ്ത യുവതിയുടെ ബന്ധുവുമാണ് ഇയാൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.