Nagpur Murder Case: സ്വത്ത് തട്ടിയെടുക്കാൻ ഭർതൃപിതാവിനെ കൊന്നു; മരുമകൾ അറസ്റ്റിൽ

Crime News: പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ഇത് മരണമല്ല കൊലപാതകമാണെന്നും ക്വട്ടേഷൻ നൽകിയത് മരുമകളാണെന്നും കണ്ടെത്തിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 13, 2024, 06:28 PM IST
  • മുന്നൂറ് കോടിയുടെ സ്വത്ത് തട്ടിയെടുക്കാൻ ഭർതൃ പിതാവിനെ കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിൽ
  • കൊല്ലപ്പെട്ടത് 82 കാരനായ പുരുഷോത്തം പുത്തേവാർ ആണ്
Nagpur Murder Case: സ്വത്ത് തട്ടിയെടുക്കാൻ ഭർതൃപിതാവിനെ കൊന്നു; മരുമകൾ അറസ്റ്റിൽ

നാഗ്പൂർ: മുന്നൂറ് കോടിയുടെ സ്വത്ത് തട്ടിയെടുക്കാൻ ഭർതൃ പിതാവിനെ കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിലായതായി റിപ്പോർട്ട്.  കൊല്ലപ്പെട്ടത് 82 കാരനായ പുരുഷോത്തം പുത്തേവാർ എന്നയാളാണ്. 

Also Read: വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേര്‍ അറസ്റ്റിൽ

 

ആദ്യം ഇതൊരു വാഹനാപകടമെന്നാണ് കരുതിയതെങ്കിലും പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ഇത് മരണമല്ല കൊലപാതകമാണെന്നും ക്വട്ടേഷൻ നൽകിയത് മരുമകളാണെന്നും കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ടൗൺ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടർ അർച്ചന മനീഷ് പുത്തേവാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

Also Read: 22 വയസിൽ കുവൈറ്റിലെത്തി ആസ്തി നാലായിരം കോടി; ആരാണ്‌ NBTC ഗ്രൂപ്പിൻ്റെ ഉടമ? അറിയാം

പ്രതിയായ അർച്ചന ഭർതൃപിതാവിനെ കൊല്ലാൻ ഒരുകോടി രൂപയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതൊരു അപകട മരണമാണെന്ന് വരുത്തിതീർക്കാനായി പഴയവാഹനം വാങ്ങാൻ വേണ്ടിയാണ് ക്വട്ടേഷൻ സംഘങ്ങൾക്ക് അർച്ചന പണം നൽകിയത്.  കൊലപാതകത്തിലെ മറ്റ് പ്രതികൾ അർച്ചനയുടെ ഭർത്താവിന്റെ ഡ്രൈവറും മറ്റ് രണ്ടുപേരുമാണ്.  ഇവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക കുറ്റത്തിന് പുറമെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളിൽ നിന്നും രണ്ട് കാറുകളും സ്വർണാഭരങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

Also Read: 'ഗബ്രിയെ ഇഷ്ടമാണ് പക്ഷെ.. ഇഷ്ടം പ്രേമത്തിലെത്താതെ നോക്കുന്നു' ജാസ്മിന്റെ വാക്കുകൾ വൈറൽ!

ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുന്ന ഭാര്യയെ കണ്ട് മടങ്ങുമ്പോഴായിരുന്നു വാടക കൊലയാളികൾ പുരുഷോത്തം പുത്തേവാർ സഞ്ചരിച്ച വാഹനത്തെ ഇടിച്ച് അപകടമുണ്ടാക്കിയത്. ഇദ്ദേഹത്തിന്റെ മകനും അർച്ചനയുടെ ഭർത്താവുമായ മനീഷ് ഡോക്ടറാണ്. ഇതിനിടയിൽ കൊലപാതക കേസിന്റെ അന്വേഷണത്തിൽ പ്രതിയായ അർച്ചന ജോലി ചെയ്തിരുന്ന ടൗൺ പ്ലാനിംഗ് വിഭാഗത്തിലും നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്. ഇവർക്കെതിരെ നിരവധി പരാതികൾ ഉയർന്നെങ്കിലും രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News