Marijuana Seized: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ ചാക്ക്; തുറന്നപ്പോൾ 19.4 കിലോ കഞ്ചാവ്, അന്വേഷണം ആരംഭിച്ച് എക്സൈസ്

Marijuana Seized In Palakkad: പരിശോധന ഭയന്ന് കഞ്ചാവ് ഉപേക്ഷിച്ചു കടന്ന് കളഞ്ഞതാകുമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 5, 2024, 10:09 PM IST
  • ഉപേക്ഷിച്ച നിലയിൽ കിടന്ന ചാക്കിലാണ് കഞ്ചാവ് കണ്ടെത്തിയത്
  • എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്
Marijuana Seized: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ ചാക്ക്; തുറന്നപ്പോൾ 19.4 കിലോ കഞ്ചാവ്, അന്വേഷണം ആരംഭിച്ച് എക്സൈസ്

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ 19.4 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പരിശോധന ഭയന്ന് കഞ്ചാവ് ഉപേക്ഷിച്ചു കടന്ന് കളഞ്ഞതാകുമെന്നാണ് പ്രാഥമിക നിഗമനം. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം എഫ് സുരേഷ്, ആർപിഎഫ് ക്രൈം ബ്രാഞ്ച് ഇൻറലിജൻസ് സർക്കിൾ  ഇൻസ്പെക്ടർ എൻ കേശവദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എൻ അശോക്, പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിലെ എഇഐ (ഗ്രേഡ് ) എംഎൻ സുരേഷ് ബാബു, എം സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കെ എൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സിവിൽ എക്സൈസ് ഓഫീസർ കെ. അഭിലാഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കർണാടക സ്വദേശി മരിച്ചു

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ 200 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് കർണാടക സ്വദേശി മരിച്ചു. ബംഗളൂരു സ്വദേശി സഞ്ജീവ് റെഡ്ഡി (50) ആണ് മരിച്ചത്. ബോഡിമെട്ടിന് സമീപം തമിഴ്നാടിന്റെ ഭാഗമായ ചുരം പാതയിലാണ് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.

കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം തമിഴ്നാട് വഴി ബംഗളൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. സഞ്ജീവ് റെഡ്ഡിയുടെ ഭാര്യ അംബിക (42), മകൾ കീർത്തിക (18), മകൻ കരൺ (11) എന്നിവർക്കും ബന്ധുക്കളായ വൈശാലി (18) , ഹർഷ (24) എന്നിവർക്കും പരിക്കേറ്റു. സഞ്ജീവ് റെഡ്ഡിയുടെ മൃതദേഹം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റവരും ഇവിടെ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News