Marijuana seized: തിരുവനന്തപുരത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ; 70 കിലോ കഞ്ചാവ് പിടികൂടി

Marijuana seized: എക്സൈസ് എൻഫോഴ്സ്മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 12:59 PM IST
  • തിരുവനന്തപുരം സ്വദേശി ഗിരിലാൽ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്
  • സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു
Marijuana seized: തിരുവനന്തപുരത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ; 70 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. പാറശ്ശാലയിൽ 70 കിലോ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം സ്വദേശി ഗിരിലാൽ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ചെന്നൈയിൽ നിന്ന് ബസ് മാർഗം കളിയിക്കാവിളയിലെത്തിയ പ്രതി ട്രെയിൻ മാർ​ഗം തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, ഇൻസ്പെക്ടർ  മുകേഷ്, പ്രിവന്റ് ഓഫീസർമാരായ വൈശാഖ്, ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

കാറിൽ കടത്തുകയായിരുന്ന 132 കിലോ കഞ്ചാവ് പിടികൂടി; അഞ്ച് പേർ അറസ്റ്റിൽ

മലപ്പുറം: കാറിൽ കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് വഴിക്കടവ് ചെക്‌പോസ്റ്റിൽ പിടികൂടി. സംഭവത്തിൽ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുൽ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമൽ, കോട്ടയ്ക്കൽ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് എൻ ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണർ ടി അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച രാത്രി പത്തോടെ നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തിയ സംഘം ചെക്ക്‌പോസ്റ്റിൽ പിടിയിലായത്.

രണ്ട് കാറുകളിൽ ഒരു കാറിന്റെ ഡിക്കിക്കുള്ളിൽ ആറ് കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കാർ പൈലറ്റായിട്ടാണ് എത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നും മൈസൂരുവിലേക്കും അവിടെ നിന്നും  മഞ്ചേരിയിലേക്കുമാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതികൾ മൊഴി നൽകിയത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്മെന്റിലെ സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, ഇൻസ്‌പെക്ടർ മധുസൂദനൻ നായർ, സിവിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ  സുബിൻ, എം വിശാഖ്, കെആർ അജിത്ത്, കെ മുഹമ്മദലി, കെ രാജീവ്, സജി പോൾ, ബസന്തകുമാർ, ജി എം അരുൺകുമാർ, ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരായ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.മുരുകൻ, പ്രവൻറീവ് ഓഫീസർ പി അരുൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം എം ദിദിൻ, കെ ശംസുദ്ധീൻ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവുമായി വന്ന ഈ അഞ്ചംഗ സംഘത്തെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News