POCSO Case: പോക്സോ കേസ് പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ 23 വർഷം കഠിന തടവ്!

Rape Case: പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. കേസിനാസ്പദമായ സംഭവം നടന്നത് 2017 ലാണ്. ബസിൽവെച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നതാണ് കേസ്. 

Written by - Ajitha Kumari | Last Updated : Oct 21, 2023, 12:00 PM IST
  • പോക്സോ കേസ് പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ 23 വർഷം കഠിന തടവ്
  • പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും
POCSO Case: പോക്സോ കേസ് പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ 23 വർഷം കഠിന തടവ്!

കാട്ടാക്കട: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ 10 വർഷത്തെ കഠിനതടവ് അനുഭവിച്ചു വന്ന പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ 23 വർഷത്തെ കഠിനതടവും 60,000 രൂപ പിഴയും കോടതി വിധിച്ചു. വിളവൂർക്കൽ പെരുകാവ് പൊറ്റയിൽ ശോഭാ ഭവനിൽ അഖിലിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ്‌കുമാർ ശിക്ഷിച്ചത്. 

Also Read: ബന്ദികളാക്കിയ രണ്ട് അമേരിക്കൻ പൗരന്മാരെ വിട്ടയച്ച് ഹമാസ്

 

പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. കേസിനാസ്പദമായ സംഭവം നടന്നത് 2017 ലാണ്. ബസിൽവെച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നതാണ് കേസ്. ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചതിനാണ് ആദ്യ കേസ്. ഇതിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും കോടതി വിധിച്ചിരുന്നു. 

Also Read: അഷ്ടമിയിൽ അത്ഭുത സംയോഗം; ഇവരുടെ ഭാഗ്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം!

മലയിൻകീഴ് പോലീസാണ് രണ്ട്‌ കേസുകളും രജിസ്റ്റർ ചെയ്തത്. കെഎസ്ആർടിസിയിലെ ജീവനക്കാരനായിരുന്ന ഇയാളെ ആദ്യ കേസിൽ പ്രതിയായപ്പോൾ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News