Israel Palastine Conflict: ബന്ദികളാക്കിയ രണ്ട് അമേരിക്കൻ പൗരന്മാരെ വിട്ടയച്ച് ഹമാസ്

Israel Palastine Conflict: ഇരുവരുമായി യുഎസ് പ്രസിഡന്റ് ജോബൈഡന്‍ ഫോണിലൂടെ സംസാരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കരയുദ്ധം തല്‍ക്കാലം വേണ്ടെന്നും ജോബൈഡന്‍ ഇസ്രയേലിനെ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 21, 2023, 09:14 AM IST
  • ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്മാരായ അമ്മയേയും മകളേയു വിട്ടയച്ചെന്ന് ഹമാസ്
  • ജൂഡിറ്റ് റാണ അവരുടെ മകൾ നദാലി റാണ എന്നിവരെയാണ് വിട്ടയച്ചതെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്
  • ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മോചന തീരുമാനം ഉണ്ടായത്.
Israel Palastine Conflict: ബന്ദികളാക്കിയ രണ്ട് അമേരിക്കൻ പൗരന്മാരെ വിട്ടയച്ച് ഹമാസ്

ഗാസ സിറ്റി: ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്മാരായ അമ്മയേയും മകളേയു വിട്ടയച്ചെന്ന് ഹമാസ്. ജൂഡിറ്റ് റാണ അവരുടെ മകൾ നദാലി റാണ എന്നിവരെയാണ് വിട്ടയച്ചതെന്ന് ഹമാസ് ടെല​ഗ്രാം ചാനലിലൂടെ അറിയിച്ചിട്ടുണ്ട്.  ജൂഡിന്റെ ആരോഗ്യനില മോശമായതിനാൽ മാനുഷിക പരിഗണനയുടെ പേരിലാണ് രണ്ട് പേരേയും വിട്ടയച്ചതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മോചന തീരുമാനം ഉണ്ടായത്.

Also Read: Israel-Hamas war: രക്തരൂക്ഷിതമായി ഇസ്രയേൽ-ഹമാസ് പോരാട്ടം; 126 പേരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യം

ഇരുവരുമായി യുഎസ് പ്രസിഡന്റ് ജോബൈഡന്‍ ഫോണിലൂടെ സംസാരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കരയുദ്ധം തല്‍ക്കാലം വേണ്ടെന്നും ജോബൈഡന്‍ ഇസ്രയേലിനെ അറിയിച്ചു. ബന്ദികളെ മുഴുവൻ മോചിപ്പിച്ചതിന് ശേഷം കരയുദ്ധം ആരംഭിച്ചാൽ മതിയെന്നാണ് ജോ ബൈഡൻ ഇസ്രയേലിനെ അറിയിച്ചത്. 200 ഓളം പേരെ ബന്ദികലാക്കിയതിൽ നിന്നാണ് ഈ രണ്ട് അമേരിക്കക്കാരെ മോചിപ്പിച്ചത്. മറ്റു ബന്ധികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസ് വ്യക്തത വരുത്തിയിട്ടില്ല.

Also Read: Surya Gochar 2023: സൂര്യശോഭയാൽ ഈ രാശിക്കാരുടെ ഭാഗ്യം വരും ദിനങ്ങളിൽ മിന്നിത്തിളങ്ങും

ഗാസ അതിർത്തിയിൽ കൈമാറ്റം ചെയ്യപ്പെട്ട അമ്മയും മകളും നിലവിൽ ഇസ്രായേൽ പ്രതിരോധ സേനയുടെ സമ്രക്ഷത്തിൽ യുഎസ് എംബസിയിലേക്ക് മാറ്റിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.  ഇവരുടെ മോചനം നടന്നത് ഖത്തറിന്റെ ഇടപെടലിനെ തുടർന്നാണ്. ഇക്കാര്യം ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.  മാത്രമല്ല ബാക്കിയുള്ള ബന്ദികളുടെ മോചനത്തിനായും ഇരുരാജ്യങ്ങളുമായി ചടച്ച നടത്തുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News