കാണാതായ വനിത സിഐ പാലക്കാടുണ്ടെന്ന് സൂചന;ട്രെയിൻ ഇറങ്ങുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ

ആദ്യം നടത്തിയ അന്വേഷണത്തിൽ സിഐ പാലക്കാട് കോടതിയിൽ എത്തിയിട്ടില്ലെന്നായിരുന്നു വ്യക്തമായത്

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 12:25 PM IST
  • പനമരം പോലീസ് ഉടന്‍ കല്‍പ്പറ്റയിലെത്തി അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല
  • തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
  • സി.ഐ യുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക ഫോണ്‍ നമ്പറും സ്വിച്ച് ഓഫ് ആണ്
കാണാതായ  വനിത സിഐ പാലക്കാടുണ്ടെന്ന് സൂചന;ട്രെയിൻ ഇറങ്ങുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ

വയനാട്: പനമരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ഐ എലിസബത്തിനെയാണ് തിങ്കളാഴ്ച്ച മുതൽ  കാണാതായതായി പരാതി ഉയർന്നത്.ഇവർ പാലക്കാട് ട്രെയിൻ ഇറങ്ങുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. തുടർന്ന് കമ്പളക്കാട് സി.ഐ യുടെ നേതൃത്വത്തിൽ പോലീസ് പാലക്കാട് എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസ സി.ഐ കോഴിക്കോട് നിന്ന് ATM ൽ നിന്ന് പണം പിൻവലിച്ചതായി സൂചന ലഭിച്ചിരുന്നു. ഇവരുടെ വിദേശത്തുള്ള മക്കൾ നാട്ടിലെത്തിയിട്ടുണ്ട്. വ്യക്തിപരമായി പ്രശ്ങ്ങൾ ഉള്ളായതായി തങ്ങൾക്ക് അറിയില്ലെന്ന് മക്കൾ പ്രതികരിച്ചു. റിട്ട എസ് ഐ നജീബാണ് സി.ഐ എലിസബത്തിന്റെ  ഭർത്താവ്.

Also  Read : Human sacrifice case: ഇലന്തൂർ നരബലി; മുഹമ്മദ് ഷാഫി ക്രൂരനായ ക്രിമിനൽ, എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച കേസിലും പ്രതി

തിങ്കളാഴ്ച്ച പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പിന്നീട് കാണാതായതായാണ് പരാതി.പനമരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്.

എന്നാല്‍ പനമരം പോലീസ് ഉടന്‍ കല്‍പ്പറ്റയിലെത്തി അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പനമരം പോലീസിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കാൻ പോലീസ് അറിയിച്ചു.. കാണാതായ സി.ഐ യുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക ഫോണ്‍ നമ്പറും സ്വിച്ച് ഓഫ് ആണ്. സംഭവുമായി ബന്ധപ്പെട്ട് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News