Kerala Police Drone Forensic Lab : കേരള പൊലീസിന്റെ ഡ്രോൺ ഫോറൻസിക് ലാബിന്റെ ആദ്യ ഡ്രോൺ യാത്ര തന്നെ മരത്തിൽ കുടുങ്ങി

Kerala Police Drone Forensic Lab ഗവേഷണ കേന്ദ്രത്തിന്‍റേയും ഉദ്ഘാടനം ഇന്നലെ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) നിര്‍വ്വഹിച്ചിരുന്നു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ പ്രദർശനത്തിനായിട്ടുള്ള ചെറുവിമാനങ്ങൾ പറത്തിവിടുന്ന പരിപാടിയുണ്ടായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 14, 2021, 01:55 PM IST
  • ഉദ്ഘാടനം കഴിഞ്ഞ പ്രദർശനത്തിനായിട്ടുള്ള ചെറുവിമാനങ്ങൾ പറത്തിവിടുന്ന പരിപാടിയുണ്ടായിരുന്നു.
  • ആദ്യ പറക്കൽ തന്നെ മരത്തിൽ ചെന്നിടിച്ച് നിന്ന് സേഫ് ലാൻഡിങ് ചെയ്യുവായിരുന്നു.
  • ഇതിന്റെ വീഡിയോയും മറ്റും സോഷ്യൽ മീഡിയിൽ വൈറായപ്പോൾ കേരള പൊലീസ് തന്നെ തങ്ങളുടെ ഫേസ്ബുക്കിൽ പറഞ്ഞത് "മരത്തിൽ സേഫ് ലാൻഡിങ്" ചെയ്തതതാണെന്നാണ്
Kerala Police Drone Forensic Lab : കേരള പൊലീസിന്റെ ഡ്രോൺ ഫോറൻസിക് ലാബിന്റെ ആദ്യ ഡ്രോൺ യാത്ര തന്നെ മരത്തിൽ കുടുങ്ങി

Thiruvananthapuram : തിരുവനന്തപുരത്ത് ആരംഭിച്ച കേരള പൊലീസിന്റെ ഡ്രോണ്‍ ഫോറന്‍സിക് ലാബിന്‍റേയും (Kerala Police Drone Forensic Lab) ഗവേഷണ കേന്ദ്രത്തിന്‍റേയും ഉദ്ഘാടനം ഇന്നലെ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) നിര്‍വ്വഹിച്ചിരുന്നു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ പ്രദർശനത്തിനായിട്ടുള്ള ചെറുവിമാനങ്ങൾ പറത്തിവിടുന്ന പരിപാടിയുണ്ടായിരുന്നു. ആദ്യ പറക്കൽ തന്നെ മരത്തിൽ ചെന്നിടിച്ച് നിന്ന് സേഫ് ലാൻഡിങ് ചെയ്യുവായിരുന്നു. 

ഇതിന്റെ വീഡിയോയും മറ്റും സോഷ്യൽ മീഡിയിൽ വൈറായപ്പോൾ കേരള പൊലീസ് തന്നെ തങ്ങളുടെ ഫേസ്ബുക്കിൽ പറഞ്ഞത് "മരത്തിൽ സേഫ് ലാൻഡിങ്" ചെയ്തതതാണെന്നാണ്.

ALSO READ : Drone Forensic Lab: ഏത് ഡ്രോണ്‍ എവിടെ നിന്നെത്തി കേരളാ പോലീസിന് പുതിയ ഡ്രോൺ ഫോറന്‍സിക് ലാബ്

ഫേസ്ബുക്ക് ലൈവ് വീഡിയോയുടെ 55 മിനിറ്റ് മുതൽ വിമാനം പുറത്ത് ദൃശ്യങ്ങളാണ്. 55.40 സക്കൻഡാകുമ്പോൾ ചെറുവിമാനം മരത്തിൽ കുടുങ്ങുന്നത് കാണാൻ സാധിക്കും.

ഡ്രോണുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന പൊലീസ് വകുപ്പ് ഡ്രോൺ ഫോറൻസിക് ലാബിന് തുടക്കമിട്ടിരിക്കുന്നത്.എന്നാൽ തുടക്കം തന്നെ പാളി പോയതിൽ സംസ്ഥാന പൊലീസ് വകുപ്പ് ചെറുതായി കല്ലുകടിയായിട്ടുണ്ട്.

ALSO READ : Onam 2021: കൈത്തറി- ഖാദി ചലഞ്ചിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സംസ്ഥാനം ഡ്രോണുകുടെ ഫോറൻസിക് ലാബ് ആരംഭിക്കുന്നത്. സൈബര്‍ഡോമിന്‍റെ കീഴില്‍ നിലവില്‍ വരുന്ന ഈ സംവിധാനം വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തലവിവരങ്ങൾ ശേഖരിക്കാന്‍ സഹായിക്കും. ഡ്രോണിന്‍റെ മെമ്മറി, സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസിലാക്കാന്‍ കഴിയും.

ALSO READ : Ambulance ൽ യുവതിക്ക് സുഖ പ്രസവം, സർക്കാരിന്റെ കനിവ് 108 ആംബുലൻസിലാണ് യുവതി പ്രസവിച്ചത്

പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പി കെ.പത്മകുമാര്‍, സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡ്രോണുകളുടെ പ്രദര്‍ശനവും എയര്‍ഷോയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News