വാങ്ങാത്ത ഗോതമ്പിൽ 3.94 കോടി; ചതുപ്പ് നിലം ഈടുവച്ച് 100 കോടി, മൈലപ്ര മുൻ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യു അറസ്റ്റിൽ

മൈഫുഡ് റോളർ ഫാക്ടറിയിൽ വാങ്ങാത്ത ഗോതമ്പിൻ‍റെ പേരിൽ 3.94 കോടി തട്ടിയ കേസിലാണ് മുൻ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യുവിനെ  ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 04:50 PM IST
  • രാഷ്ട്രീയ സ്വാധീനത്തിൻ‍റെ പിൻബലത്തിൽ മാസങ്ങളായി അറസ്റ്റിന് വഴങ്ങാതിരിക്കുകയായിരുന്നു ജോഷ്വാ മാത്യു
  • നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം
  • 86 ലക്ഷം രൂപയുടെ മറ്റൊരു തട്ടിപ്പ് കേസും നിലവിലുണ്ട്
വാങ്ങാത്ത ഗോതമ്പിൽ 3.94 കോടി; ചതുപ്പ് നിലം ഈടുവച്ച്  100 കോടി, മൈലപ്ര മുൻ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യു അറസ്റ്റിൽ

പത്തനംതിട്ട: മൈലപ്ര സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്തു. രാഷ്ട്രീയ സ്വാധീനത്തിൻ‍റെ പിൻബലത്തിൽ മാസങ്ങളായി അറസ്റ്റിന് വഴങ്ങാതിരുന്ന ജോഷ്വാ മാത്യുവിനെ പത്തനംതിട്ട അഞ്ചക്കാലായിലെ വീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് എക്കണോമിക്സ് ഒഫൻസ് വിങ് ഇന്ന് അറസ്റ്റ് ചെയ്തത്. 

പത്തനംതിട്ട മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിൻറെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിൽ വാങ്ങാത്ത ഗോതമ്പിൻ‍റെ പേരിൽ 3.94 കോടി തട്ടിയ കേസിലാണ് മുൻ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യുവിനെ  ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ സ്വാധീനത്തിൻ‍റെ പിൻബലത്തിൽ മാസങ്ങളായി അറസ്റ്റിന് വഴങ്ങാതിരുന്ന ജോഷ്വാ മാത്യുവിനെ പത്തനംതിട്ട അഞ്ചക്കാലായിലെ വീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് എക്കണോമിക്സ് ഒഫൻസ് വിങ് ഇന്ന് അറസ്റ്റ് ചെയ്തത്.

ALSO READ: ഡൽഹിയിൽ പടക്ക നിരോധനം; രൂക്ഷ വിമർശനവുമായി ബിജെപി

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് സമാനമായി മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിലും രാഷ്ട്രീയ പിൻബലത്തോടെ നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം. ബിനാമി പേരുകളിൽ ഇല്ലാത്ത വസ്തുവിൻറെ സർവെ നമ്പർ ഉപയോഗിച്ചും ചതുപ്പ് നിലങ്ങൾ ഈടുവച്ചും മറ്റും 100 കോടിയിലേറെ തട്ടിയെടുത്തതായാണ് വിവരം. മുൻ ബാങ്ക് പ്രസിഡൻറും സിപിഎം ഏരിയാ കമ്മറ്റി അംഗവുമായ ജെറീ ഈശോ ഉമ്മൻ, സെക്രട്ടറി ജോഷ്യ മാത്യു എന്നിവർക്കെതിരെ 86 ലക്ഷം രൂപയുടെ മറ്റൊരു തട്ടിപ്പ് കേസും നിലവിലുണ്ട്.

ബാങ്ക് തകർന്ന അവസ്ഥയിലായിട്ടും വർഷങ്ങളോളം സഹകരണ സംഘം രജിസ്ട്രാർ ഓഡിറ്റ് ചെയ്ത കണക്ക് മറച്ചുവച്ച്, ലാഭത്തിലാണെന്ന് കാണിക്കുന്ന വ്യാജ കണക്ക് ഓഹരി ഉടമകൾക്ക് നൽകി കബളിപ്പിച്ചതും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ചില പാർട്ടി നേതാക്കളുടെയും പിൻതുണയോടെയാണെന്നാണ് ആരോപണം. കേസിൽ സത്യസന്ധമായ അന്വേഷണം നടന്നാൽ രാഷ്ട്രീയ ബന്ധമുള്ളവരടക്കമുള്ള നിരവധി ബിനാമികളും പ്രതികളാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News