Job Fraud Case: റേഷന്‍ കാര്‍ഡില്‍ കൃത്രിമം കാണിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി നേടി; 4 പേർ കസ്റ്റഡിയിൽ

Job Fraud using ration card: തിരുവനന്തപുരം ജില്ലക്കാരായ മൂന്നുപേരും തൃശ്ശൂർ ജില്ലയിൽ ജോലി ലഭിക്കുന്നതിനായാണ് കൃത്രിമം കാണിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 25, 2024, 07:32 PM IST
  • കേസിലെ നാലാം പ്രതിയും മൂന്നുപേരുടെയും ബന്ധുവുമായ റീന വർഗീസിന്റെ റേഷൻ കാർഡിലായിരുന്നു കൃത്രിമം.
  • റേഷന്‍ കാര്‍ഡില്‍ മൂവരുടേയും പേരും മേൽവിലാസവും ചേർത്ത് തലപ്പിള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് താൽക്കാലിക നിയമനം സമ്പാദിക്കുകയായിരുന്നു.
Job Fraud Case: റേഷന്‍ കാര്‍ഡില്‍ കൃത്രിമം കാണിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി നേടി; 4 പേർ കസ്റ്റഡിയിൽ

തൃശ്ശൂർ: റേഷന്‍ കാര്‍ഡില്‍ കൃത്രിമം കാണിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി നേടി സർക്കാരിനെ വഞ്ചിച്ച  സംഭവത്തിൽ നാലുപേർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. കുന്നംകുളം അടുപ്പൂട്ടി സ്വദേശിനി റീന വർഗീസ്, തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ രതീഷ്, വിദ്യ തിരുവനന്തപുരം എടക്കോട് സ്വദേശി വിമൽരാജ് എന്നിവർക്കെതിരെയാണ്  കേസെടുത്തത്. 

തിരുവനന്തപുരം ജില്ലക്കാരായ മൂന്നുപേരും തൃശ്ശൂർ ജില്ലയിൽ ജോലി ലഭിക്കുന്നതിനായാണ് കൃത്രിമം കാണിച്ചത്. കേസിലെ നാലാം പ്രതിയും മൂന്നുപേരുടെയും ബന്ധുവുമായ റീന വർഗീസിന്റെ റേഷൻ കാർഡിലായിരുന്നു കൃത്രിമം. റേഷന്‍ കാര്‍ഡില്‍ മൂവരുടേയും പേരും മേൽവിലാസവും ചേർത്ത്  തലപ്പിള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് താൽക്കാലിക നിയമനം സമ്പാദിക്കുകയായിരുന്നു. 

ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; 150 വര്‍ഷം കഠിന തടവ് അച്ഛന്

തൃശ്ശൂർ ജില്ലയിൽ ജോലി ലഭിക്കാൻ അർഹതയില്ലാത്ത പ്രതികൾ വ്യാജ മേൽവിലാസം ഉണ്ടാക്കി സർക്കാരിന് നഷ്ടം വരുത്തുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേശ് സാഹിബ്  തൃശ്ശൂർ സിറ്റി  പോലീസ് മേധാവി വഴി  കുന്നംകുളം എസ് എച്ച് ഓയ്ക്ക്  നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്  കേസ് രജിസ്റ്റർ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News