Neyyattinkara Adithyan Murder : നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 4 പേർ പോലീസ് പിടിയിൽ

Neyyattinkara Adithyan Murder Case : ഇന്നലെ രാത്രി 8 മണിയോടുകൂടിയായിരുന്നു സംഭവം. ആദിത്യനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്ന പ്രതികൾ  

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 08:56 PM IST
  • ഇന്നലെ രാത്രി കുടങ്ങാവിളക്ക് സമീപം കാറിൽ എത്തിയ സംഘം ആദിത്യനെ ചർച്ചയ്ക്ക് വേണ്ടിയായിരുന്നു വിളിച്ചുവരുത്തുകയായിരുന്നു.
  • ബൈക്കിൽ എത്തിയ ആദിത്യനെ കാറിലെത്തിയ സംഘം വെട്ടിയതിന് ശേഷം കടന്നുകളയുകയായിരുന്നു.
  • വെട്ടേറ്റ ആദിത്യൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Neyyattinkara Adithyan Murder : നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 4 പേർ പോലീസ് പിടിയിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകര കുടങ്ങാവിളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തൽ നാല് പേർ പോലീസ് പിടിയിൽ. ഇന്നലെ മാർച്ച് 27-ാം തീയതി രാത്രിയിൽ ഊരുട്ടുകാലയിൽ 23 കാരനായ ആദിത്യനെ വെട്ടിക്കൊലപ്പെടുത്തി സംഭവത്തിൽ വെൺപകൽ സ്വദേശിയായ ജിബിൻ, കണ്ണറവിള സ്വദേശി മനോജ്, ചപ്പാത്ത് സ്വദേശി അഭിജിത്ത്, കഴുവൂർ സ്വദേശി രജിത്ത് എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്.

പിടിയിലായ നാല് പേരും മുൻപ് ആദിത്യൻ ജോലി നോക്കിയിരുന്ന പർപ്പടക കമ്പനിയിൽലെ ജീവനക്കാരും സുഹൃത്തുക്കളും ആയിരുന്നു. ആദിത്യന്റെ ബൈക്ക് ഭാസ്കർ നഗറിലെ ഒരു സ്വകാര്യവ്യക്തിക്ക് പണയപ്പെടുത്തിയിരുന്നു. ഇതിന് ലഭിക്കേണ്ട തുകയെ ചൊല്ലിയുള്ള തർക്കങ്ങളാണ് വാക്കുതർക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.

ALSO READ : Youth Killed In Thiruvananthapuram: യുവാവിനെ വെട്ടിക്കൊന്ന സംഭവം: പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് തൂങ്ങിമരിച്ച നിലയിൽ

ഇന്നലെ രാത്രി കുടങ്ങാവിളക്ക് സമീപം കാറിൽ എത്തിയ സംഘം ആദിത്യനെ ചർച്ചയ്ക്ക് വേണ്ടിയായിരുന്നു വിളിച്ചുവരുത്തുകയായിരുന്നു. ബൈക്കിൽ എത്തിയ ആദിത്യനെ കാറിലെത്തിയ സംഘം വെട്ടിയതിന് ശേഷം കടന്നുകളയുകയായിരുന്നു. വെട്ടേറ്റ ആദിത്യൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

അക്രമികൾ സഞ്ചരിച്ച് കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. കാർ വാടകയ്ക്കെടുത്താണ് പ്രതികളെ കൃത്യം നടത്തിയത്. കാർ നെയ്യാറ്റിൻകര ഓല സ്വദേശി അച്ചുവിൻറെ ഉടമസ്ഥതയിൽ ഉള്ളതാണെന്ന് പോലീസ് മനസ്സിലാക്കി. ഇത് അന്വേഷിച്ച് പോലീസ് അച്ചുവിന്റെ വീട്ടിലെത്തി അന്വേഷിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിൽ അച്ചുവിന്റെ പിതാവ് സുരേഷ് ആത്മഹത്യ ചെയ്തു. വീട്ടിൽ പോലീസ് എത്തിയതിനെത്തുടർന്നുള്ള മനോവിഷമത്തിൽ ആയിരുന്നു ആത്മഹത്യ എന്നാണ് ബന്ധുക്കൾ  പറയുന്നത്. 

ആദിത്യന്റെ മരണത്തിൽ നേരിട്ട് പങ്കുള്ള മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിലും പോലീസ് തുടർന്നുവരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആദിത്യന്റെ മൃതദേഹം ബന്ധങ്ങൾക്ക് വിട്ടുനൽകി. അമരവിള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യൻ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News