Youth Killed In Thiruvananthapuram: തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Youth Killed In Neyyatinkara: ഇന്നലെ രാത്രി 8 മണിയോടുകൂടിയായിരുന്നു സംഭവം. നെയ്യാറ്റിൻകര കുടങ്ങാവിളക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. കാറിൽ എത്തിയ സംഘം ആദ്യത്തിനെ വെട്ടിയശേഷം കാർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 07:50 AM IST
  • നെയ്യാറ്റിൻകര കുടങ്ങാവിളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
  • നെയ്യാറ്റിൻകര ഊരുട്ടുകാലയിലെ ആദിത്യനെയാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്
  • ഇന്നലെ രാത്രി 8 മണിയോടുകൂടിയായിരുന്നു സംഭവം
Youth Killed In Thiruvananthapuram: തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര കുടങ്ങാവിളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.  നെയ്യാറ്റിൻകര ഊരുട്ടുകാലയിൽ ഷണ്മുഖൻ ആശാരി രാജലക്ഷ്മി ദമ്പതികളുടെ മകൻ ആദിത്യനെയാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 

Also Read: കാസർകോട് പട്ടാപ്പകൽ വൻ കവർച്ച; എടിഎമ്മിലേക്ക് കൊണ്ടുപോയ 50 ലക്ഷം കൊള്ളയടിച്ചു

ഇന്നലെ രാത്രി 8 മണിയോടുകൂടിയായിരുന്നു സംഭവം. നെയ്യാറ്റിൻകര കുടങ്ങാവിളക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. കാറിൽ എത്തിയ സംഘം
ആദ്യത്തിനെ വെട്ടിയശേഷം കാർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വെട്ടേറ്റ ആദിത്യൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Also Read: അന്ത്യ അത്താഴ സ്മരണയിൽ ക്രസ്തവർക്കിന്ന് പെസഹാ വ്യാഴം

ആദിത്യന്റെ ബൈക്ക് ഭാസ്കർ നഗറിൽ പണയപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച സാമ്പത്തിക ഇടപാടും അതിനെ ചൊല്ലിയുള്ള തർക്കവുമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ അമരവിളയിലെ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്‍റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. 

Also Read: ബുധന്റെ രാശിമാറ്റത്തിലൂടെ കേന്ദ്രത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഉദിച്ചുയരും!

നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.  അക്രമിസംഘം എത്തിയ കാർ കേന്ദ്രീകരിച്ച് നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദിത്യന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News