Nimisha Priya Verdict : ശിക്ഷയിൽ ഇളവില്ല; നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു

Nimisha Priya Yemen യമന്റെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ മാത്രമാണ് നിമിഷയ്ക്ക് മുമ്പിൽ ഇനിയുള്ള ഒരേ ഒരു പ്രതീക്ഷ. യെമൻ പ്രസിഡന്റ് അധ്യക്ഷനായ ജുഡീഷ്യൽ കൗൺസിലാണ് കേസ് പരിഗണിക്കുക.

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 08:22 PM IST
  • കേസിൽ അപ്പീൽ പോകാമെങ്കിൽ ശിക്ഷ ഇളവിൽ ഇനി പ്രതീക്ഷയില്ല.
  • കേസിലെ നടപടിക്രമങ്ങൾ മാത്രമെ ഇനി പരിശോധിക്കൂ.
  • പാലക്കാട് കൊലങ്കോട് സ്വദേശിനിയായ നിമിഷ 2017ൽ യെമൻ പൗരനായ തലാൽ മഹ്ദിയെ കൊന്ന് വാട്ടർടാങ്കിൽ ഒളിപ്പിച്ച കേസിലാണ് കോടതി വധിശിക്ഷ വിധിച്ചത്.
  • കീഴ്ക്കോടതി വിധി അപ്പീൽ ചെയ്തെങ്കിലും വധ ശിക്ഷ ഇന്ന് ശരിവെക്കുകയായിരുന്നു.
Nimisha Priya Verdict : ശിക്ഷയിൽ ഇളവില്ല;  നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു

തിരുവനന്തപുരം : യെമൻ പൗരനെ കൊന്ന കേസിൽ മലയാളിയായ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു. യെമൻ തലസ്ഥാനമായ സനായിലെ അപ്പീൽ കോടതിയാണ് കീഴ് കോടതി വിധി ശരിവെച്ചത്. 

യെമന്റെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ മാത്രമാണ് നിമിഷയ്ക്ക് മുമ്പിൽ ഇനിയുള്ള ഒരേയൊരു പ്രതീക്ഷ. യെമൻ പ്രസിഡന്റ് അധ്യക്ഷനായ ജുഡീഷ്യൽ കൗൺസിലാണ് കേസ് പരിഗണിക്കുക. എന്നാൽ അതിൽ അപ്പീൽ നടപടിക്രമങ്ങൾ കൃത്യമായിരുന്നോ എന്ന് മാത്രമെ പരിശോധിക്കാൻ സാധ്യതയുള്ളു.

പാലക്കാട് കൊലങ്കോട് സ്വദേശിനിയാണ് നിമിഷ. 2017 ജൂലൈ 25നാണ് യെമൻ പൗരനായ തലാൽ മഹ്ദിയെ നിമിഷ പ്രിയ കൊന്ന് വാട്ടർടാങ്കിൽ ഒളിപ്പിച്ചത്.  ഈ കേസിൽ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കീഴ് കോടതി വിധിക്കെതിരെ അപ്പീലിന് പോയെങ്കിലും ഇന്ന് മാർച്ച് ഏഴിന് വധശിക്ഷ ശരിവെക്കുകയായിരുന്നു. 

തന്നെ യെമൻ പൗരൻ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു എന്നും അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ ആത്മരക്ഷാർഥം കൊല ചെയ്തതാണെന്നുമാണ് നിമിഷയുടെ വാദം. സ്ത്രീയെന്ന പരിഗണനയും മകന്റെയും അമ്മയുടെ കാര്യങ്ങൾ മുൻനിർത്തിയുമാണ് നിമിഷ ശിക്ഷ ഇളവിനായി കോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News