യുവതിയുടെ നഗ്ന ചിത്രങ്ങൾ അശ്ലീല സൈറ്റിൽ പങ്കുവെച്ചു; തൃശൂരിൽ യുവാവ് അറസ്റ്റിൽ

Thrissur Crime News : നഗ്ന ചിത്രങ്ങൾ കൈമാറുന്ന ഓൺലൈൻ ആപ്ലിക്കേനിലാണ് പ്രതി യുവതിയുടെ ചിത്രങ്ങൾ പങ്കുവെച്ചത്

Written by - Zee Malayalam News Desk | Last Updated : May 16, 2023, 08:19 PM IST
  • തൃശൂർ എരുമപ്പെട്ടി സ്വദേശി സെബി (33) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
  • നഗ്ന ചിത്രങ്ങൾ പരസ്പരം കൈമാറുന്ന ആപ്പിലൂടെയാണ് യുവാവ് യുവതിയുടെ ചിത്രങ്ങൾ പങ്കുവെച്ചതെന്ന് പോലീസ് പറഞ്ഞു.
  • യുവതിയുടെ നഗ്ന ചിത്രങ്ങൾ ഈ ആപ്ലിക്കേഷൻ വഴി പങ്കുവെച്ചതായി പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും പൊലീസ് കണ്ടെത്തി
യുവതിയുടെ നഗ്ന ചിത്രങ്ങൾ അശ്ലീല സൈറ്റിൽ പങ്കുവെച്ചു; തൃശൂരിൽ യുവാവ് അറസ്റ്റിൽ

തൃശൂർ: യുവതിയുടെ നഗ്ന ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ പങ്കുവെച്ച യുവാവ് അറസ്റ്റിൽ. യുവതിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് സെക്സ് ചാറ്റ് ആപ്ലിക്കേഷനിലൂടെയാണ് പങ്കുവെച്ചത്. സംഭവത്തിൽ തൃശൂർ എരുമപ്പെട്ടി സ്വദേശി സെബി (33) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നഗ്ന ചിത്രങ്ങൾ പരസ്പരം കൈമാറുന്ന ആപ്പിലൂടെയാണ് യുവാവ് യുവതിയുടെ ചിത്രങ്ങൾ പങ്കുവെച്ചതെന്ന് പോലീസ് പറഞ്ഞു. 

യുവതിയുടെ നഗ്ന ചിത്രങ്ങൾ ഈ ആപ്ലിക്കേഷൻ വഴി പങ്കുവെച്ചതായി പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ ടി.എസ് ഷിനോജിന്നെ നേതൃത്വത്തിലുള്ള  പോലീസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ : Crime News: ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; ഇരുവരും പിടിയിൽ

അതേസമയം കൊച്ചിയിൽ എറണാകുളം നോർത്ത് സിഐയെും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഭവത്തിൽ നടനും ഇൻസ്റ്റഗ്രാം റീൽസ് താരവുമായ സനൂപ് കുമാർ പിടിയിൽ. തൃശൂർ സ്വദേശിയായ സനൂപിനൊപ്പം പാലക്കാട് സ്വദേശിയായ രാഹുൽ രാജും പോലീസിന്റെ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ മെയ് 15ന് കൊച്ചി നഗരത്തിൽ വെച്ചാണ് സനൂപ് ഉൾപ്പെടെയുള്ള അഞ്ച് പേർ എറണാകുളം നോർത്ത് സിഐ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിക്കുന്നത്.

bboyzan_official ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയാണ് സനൂപ്. റാസ്പുടിൻ ഗാനത്തിന് ഒരു മദ്യപാനി ചെവുട് വെക്കുന്ന വീഡിയോയിലൂടെയാണ് സനൂപ് വൈറൽ താരമാകുന്നത്. കുമാരി എന്ന ചിത്രത്തിലും സനൂപ് അഭിനയിച്ചിട്ടുണ്ട്. ഡാൻസർ കൊറിയോഗ്രാഫറും കൂടിയാണ് സനൂപ്. സിനിമയിലെ എഡിറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് സനൂപിനൊപ്പം പോലീസ് പിടിയിലായ രാഹുൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News