Neyyatinkara murder: കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി

15 വർഷത്തോളമായി കിടപ്പിലായിരുന്ന ഗോപി (76) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുമതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Written by - Zee Malayalam News Desk | Last Updated : Oct 19, 2021, 07:13 PM IST
  • കിടപ്പുരോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി.
  • നെയ്യാറ്റിന്‍കര മണവാരി സ്വദേശി ഗോപി(72)യെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
  • ഗോപിയുടെ ഭാര്യ സുമതി(67)യെ മാരായമുട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
Neyyatinkara murder: കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കിടപ്പുരോ​ഗിയായ വയോധികനെ (Old Man) ഭാര്യ കഴുത്തറത്ത് കൊന്നു. നെയ്യാറ്റിന്‍കര (Neyyatinkara) മണവാരി സ്വദേശി ഗോപി (72)യെയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട (Murdered) നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ​ഗോപിയുടെ ഭാര്യ (Wife) സുമതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 

അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ നിര്‍മിക്കുന്ന വീടിന്റെ സമീപത്തുള്ള ഒറ്റമുറി കെട്ടിടത്തിലാണ് ഗോപിയും സുമതിയും താമസിച്ചിരുന്നത്. രാവിലെ മകൻ ഭക്ഷണവുമായി എത്തിയപ്പോഴാണ് ഗോപിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സുമതിയെ വീടിന് സമീപത്തെ കുളക്കരയില്‍ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. 

Also Read: Murder| സാമ്പാറിന് രുചി കുറഞ്ഞു: കർണാടകയിൽ അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊന്നു

പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തശേഷവും ഇവർ ബോധരഹിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 വര്‍ഷമായി പക്ഷാഘാതം പിടിപെട്ട് ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു ​ഗോപി. കഴിഞ്ഞ ആറ് മാസമായി കാഞ്ഞാംപുറത്തെ മകളുടെ വീട്ടിലാണ് ദമ്പതിമാര്‍ താമസിച്ചിരുന്നത്. അടുത്തിടെയാണ് പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് മകന്‍ ഇവരെ മണിവാരിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. 

Also Read: SI Got Stabbed : മലപ്പുറത്ത് പരാതി അന്വേഷിക്കാനെത്തിയ എസ്ഐക്ക് കുത്തേറ്റു

വീട്ടിനുള്ളില്‍ നിന്ന് കൊലപാതകത്തിന് (Murder) ഉപയോഗിച്ച കത്തി (Knife) കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് (Police) പറഞ്ഞു. പക്ഷാഘാതംമൂലം കിടപ്പിലായ ഗോപിയുടെ ദുരിതം താങ്ങാനാകാതെയാണ് കൊലപാതകമെന്നും സുമതി മൊഴി (Statement) നൽകിയതായാണ് റിപ്പോർട്ടുകൾ. മരുന്നു (Medicine) വാങ്ങാൻ പണമില്ലാതെ കുടുംബം പ്രയാസത്തിലായിരുന്നു എന്നാണ് വിവരം.ആരോഗ്യപ്രശ്നങ്ങൾ കാരണം സുമതിക്കും ജോലിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News