കട്ടപ്പന: കൊങ്ങിണിപ്പടവ് മേഖലയിൽ കുരുമുളക് മോഷണം പതിവാകുന്നു. കഴിഞ്ഞ രാത്രിയിൽ 150 കിലോയോളം കുരുമുളക് മോഷണം പോയി. കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു. കൊങ്ങിണിപ്പടവ് കരിമരുതുങ്കൽ ബോസിൻ്റെ വീട്ടിൽ നിന്നാണ് കഴിഞ്ഞ രാത്രിയിൽ കുരുമുളക് മോഷണം പോയത്. ഉണക്കെത്താറായ കുരുമുളക് ചാക്കിൽ കെട്ടി കാർപോർച്ചിലാണ് വച്ചിരുന്നത്.
അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിച്ച് കുരുമുളക് പറിക്കുന്നതുൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നത്.ഒരു മാസം മുമ്പ് സമീപത്തുള്ള ഉപ്പുമാക്കൽ ജിതിന്റെ വീടിന് മുന്നിൽ ഉണങ്ങാനിട്ടിരുന്ന 25 കിലോയോളം കുരുമുളകും മോഷണം പോയിരുന്നു.
തുടർന്ന് പോലീസിൽ പരാതി നൽകുകയും സമീപത്തെ CCTV കൾ പരിശോധിക്കുകയും ചെയ്തെങ്കിലും മോഷ്ടാവിനെ കുറിച്ച് സൂചനകൾ ലഭിച്ചില്ല.രണ്ട് മാസം മുമ്പ് പ്രദേശത്തു നിന്നും TV യും തേങ്ങായും മോഷണം പോയിരുന്നു.
പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പ്രദേശത്ത് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നും ഇവ കണ്ടെത്തുകയും ചെയ്തു. 6 മാസം മുമ്പ് ഈ ഭാഗത്തു നിന്നും രണ്ട് സൈക്കിളുകളും മോഷണം പോയിരുന്നു.മേഖലയിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ആവശ്യം
സി സി ടി വി ദ്യശ്യങ്ങളടക്കം പരിശോധിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും