സ്‌കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിൽ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. പത്തനംതിട്ട അടൂരിലെ ദേവി സ്‌കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. പരാതിയിന്മേൽ നടപടി സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. സ്‌കാനിങ്ങിനായി യുവതി വസ്ത്രം മാറുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
എംആര്‍ഐ സ്‌കാനിങ്ങിനായി വസ്ത്രം മാറുമ്പോഴാണ് ജീവനക്കാരനായ അംജിത് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട യുവതി മൊബൈല്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു.
ALSO READ: സ്‌കാനിങ്ങിന് വന്ന യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; റേഡിയോഗ്രാഫര്‍ പിടിയിൽ
അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ ദേവി സ്‌കാനിങ് സെന്ററിലെ റേഡിയോഗ്രാഫറായ കൊല്ലം കടയ്ക്കല്‍ സ്വദേശി അംജിത് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതിയുടെ പരാതിയില്‍ ഇയാളെ പൊലീസ് പിടികൂടി.സമാന രീതിയിൽ മുന്‍പും പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...