POCSO Case : പോക്‌സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; ഡിജിപിക്ക് കത്ത് നൽകി കുട്ടിയുടെ അച്ഛൻ

കേസിലെ പ്രതിയായ അമ്പലവയൽ എഎസ്ഐ ടി.ജി ബാബുവിനെ പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷണം ഒരുക്കുകയാണെന്നും ആരോപണം ഉയർന്നിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2022, 08:51 AM IST
  • പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തിലാണ് കത്ത് നൽകിയിരിക്കുന്നത്.
  • പ്രതി നിലവിൽ ഒളിവിൽ കഴിയുകയാണ്.
  • കേസിലെ പ്രതിയായ അമ്പലവയൽ എഎസ്ഐ ടി.ജി ബാബുവിനെ പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷണം ഒരുക്കുകയാണെന്നും ആരോപണം ഉയർന്നിയിരുന്നു.
POCSO Case : പോക്‌സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; ഡിജിപിക്ക് കത്ത് നൽകി കുട്ടിയുടെ അച്ഛൻ

പോക്‌സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എഎസ്‌ഐക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ ഡിജിപിക്ക് കത്ത് നൽകി.  പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തിലാണ് കത്ത് നൽകിയിരിക്കുന്നത്. പ്രതി നിലവിൽ ഒളിവിൽ കഴിയുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ്  പെൺകുട്ടിയുടെ അച്ഛൻ ഡിജിപിക്ക് കത്ത് നൽകിയത്. അതേസമയം കേസിലെ പ്രതിയായ അമ്പലവയൽ എഎസ്ഐ ടി.ജി ബാബുവിനെ പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷണം ഒരുക്കുകയാണെന്നും ആരോപണം ഉയർന്നിയിരുന്നു. നിലവിൽ എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തിൽ  എഎസ്‌ഐക്ക് എതിരെ  എസ്‍‍സി എസ്‍ടി കമ്മീഷൻ കേസെടുത്തിരുന്നു. വയനാട് ജില്ലാ പൊലീസ് മേധാവിയോട് 10  ദിവസത്തിനുള്ളിൽ വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും അറിയിച്ചിരുന്നു.   വയനാട് അമ്പലവയലിലായിരുന്നു  എഎസ്‌ഐ തെളിവെടുപ്പിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. സംഭവം ചർച്ചയായതോടെ  എഎസ്‌ഐ ബാബു ടി.ജിയെ സസ്‌പെന്‍ഡ് ചെയ്യുകയും കേസിലെ തെളിവെടുപ്പിനിടെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

ALSO READ: POCSO Case : പോക്‌സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; എഎസ്‌ഐക്ക് എതിരെ കേസെടുത്ത് എസ്‍‍സി എസ്‍ടി കമ്മീഷൻ

വനിതാ പൊലീസുകാര്‍ ഉണ്ടായിട്ടും പെൺകുട്ടിക്ക്  ദുരനുഭവം നേരിട്ടത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ജൂലൈ 26 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെയാണ് എഎസ്ഐ ബാബു ടി.ജിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. എസ്ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തില്‍ ഊട്ടിയിലേക്കാണ് 17കാരിയെ കൊണ്ടുപോയത്. ഇതിനിടയിലാണ് എഎസ്ഐ മോശമായി പെരുമാറിയത്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസുകാര്‍ മോശമായി പെരുമാറിയതില്‍ പെണ്‍കുട്ടി സിഡബ്ല്യുസിക്ക് പരാതി നല്‍തിയിരുന്നു. ഈ പരാതി സിഡബ്ല്യുസി ജില്ലാ പൊലീസ് മേധാവിക്കും കൈമാറി. ഇതിനെ തുടർന്നാണ് എഎസ്ഐയ്ക്ക് എതിരെ നടപടി സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News