ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസിന്റെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊലപാതകത്തിന്റെ സൂത്രധാരന്മാരിൽ ഒരാളെയാണ് അന്വേഷണ സംഘം പിടികൂടിയത്. എസ്ഡിപിഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റായ മണ്ണഞ്ചേരി പഞ്ചായത്തിലെ ചാവടിയിൽ അബൂബക്കർ മകൻ സക്കീർ ഹുസൈനാണ് പിടിയിലായിരിക്കുന്നത്.
പ്രതിയെ പിടികൂടിയത് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് ഐ.പി.എസ് നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ്. ഇതോടെ ഈ കേസ്സിൽ പിടിയിലാവരുടെ എണ്ണം 23 ആയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഇന്ന് ഹാജരാക്കും.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 12 പ്രതികളാണ്. പോലിസിന്റെ നിഗമനമനുസരിച്ച് ഗൂഢാലോചനയിൽ പങ്കെടുത്തവരടക്കം മൊത്തം പ്രതികളുടെ എണ്ണം 25 ലധികം വരുമെന്നാണ്. പ്രതികളിൽ പലരും സംസ്ഥാനം വിട്ടതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. പ്രതികളെ പിടികൂടാൻ വൈകിയതിലും കൊലപാതക സംഘത്തിലുണ്ടായിരുന്നവരെ ഇതുവരെ പൂർണമായി പിടികൂടാത്തതിലും ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...