കൊടുങ്ങല്ലൂർ റിൻസി കൊലപാതകം: പ്രതി തൂങ്ങി മരിച്ച നിലയിൽ

Rincy Murder Case: കൊടുങ്ങല്ലൂരിലെ റിൻസി കൊലപാതക കേസിലെ പ്രതിയായ റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി  

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 10:35 AM IST
  • കൊടുങ്ങല്ലൂരിലെ റിൻസി കൊലപാതക കേസിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • ഇന്ന് രാവിലെ നാട്ടുകാരാണ് റിയാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
  • വ്യാഴാഴ്ച്ച രാത്രി മക്കളുടെ മുന്നിൽ വച്ചാണ് റിയാസ് റിൻസിയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്
കൊടുങ്ങല്ലൂർ റിൻസി കൊലപാതകം: പ്രതി തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂര്‍: Rincy Murder Case: കൊടുങ്ങല്ലൂരിലെ റിൻസി കൊലപാതക കേസിലെ പ്രതിയായ റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏറിയാട് ആളൊഴിഞ്ഞ പറമ്പിൽ ഇന്ന് രാവിലെ നാട്ടുകാരാണ് റിയാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  തുടർന്ന് ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

Also Read: തൃശൂരിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു; പ്രതി ഒളിവിൽ

വ്യാഴാഴ്ച്ച രാത്രി മക്കളുടെ മുന്നിൽ വച്ചാണ് റിയാസ് റിൻസിയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.  തലയിലും കഴുത്തിലും ഉൾപ്പെടെ ശരീരത്തിൽ ഏകദേശം മുപ്പതോളം വെട്ടുകളുണ്ടായിരുന്ന റിൻസിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  റിൻസിയുടെ മൂന്നുവിരലുകൾ അറ്റുപോയിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ റിയാസിനായി പോലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് ഇന്ന് രാവിലെയോടെ റിയാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Also Read: ഇടുക്കിയിൽ വീടിന് തീവെച്ച് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ! 

റിയാസ് റിൻസിയുടെ തുണിക്കടയിലെ ജോലിക്കാരനായിരുന്നു. എറിയാട് കേരളവർമ്മ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം തുണിക്കട നടത്തുകയായിരുന്നു കൊല്ലപ്പെട്ട റിൻസി. റിയാസ് റിൻസിയുടെ കുടുംബകാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടുമായിരുന്നത് റിൻസി വിലക്കിയിരുന്നു മാത്രമല്ല ഇയാളെ സ്ഥാപനത്തിൽ നിന്നും പറഞ്ഞുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ ജോലിയിൽ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഇയാൾ റിൻസിയെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. 

Also Read: Viral Video: പതുങ്ങിച്ചെന്ന് മുതലയെ ആക്രമിക്കുന്ന ജാഗ്വാർ..! 

എന്നാൽ റിൻസി ഇയാളെ തിരിച്ചെടുത്തിരുന്നില്ല.  ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.  മാത്രമല്ല റിയാസിന്റെ ശല്യത്തെക്കുറി റിൻസി നേരത്തെ പോലീസിൽ പരാതിയും കൊടുത്തിരുന്നു.  ഇതിനെത്തുടർന്ന് സ്റ്റേഷനിൽ വിളിപ്പിച്ച റിയാസിനെ താക്കീത് നൽകി പറഞ്ഞുവിട്ടിരുന്നു.  ഇതിനൊക്കെയുള്ള വൈരാഗ്യമായിരിക്കാം ആക്രമണത്തിന് കാരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News