Palakkad Sreenivasan Murder Case: പോസ്റ്റുമോർട്ടം ഇന്ന്; കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന; 10 പേർ കസ്റ്റഡിയിൽ

Palakkad Sreenivasan Murder Case: ഇന്നലെ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലയാളി സംഘത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 17, 2022, 08:15 AM IST
  • ശ്രീനിവാസന്റെ കൊലയാളി സംഘത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്
  • കൊലയാളികൾ സഞ്ചരിച്ച 3 ബൈക്കുകളിൽ ഒന്നിന്റെ നമ്പർ പോലീസിന് കിട്ടി
  • സംഭവത്തിൽ പത്ത് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിലാണ്
Palakkad Sreenivasan Murder Case: പോസ്റ്റുമോർട്ടം ഇന്ന്; കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന; 10 പേർ കസ്റ്റഡിയിൽ

പാലക്കാട്: Palakkad Sreenivasan Murder Case: ഇന്നലെ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലയാളി സംഘത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല കൊലയാളികൾ സഞ്ചരിച്ച 3 ബൈക്കുകളിൽ ഒന്നിന്റെ നമ്പർ പോലീസിന് കിട്ടിയിട്ടുണ്ട്. 

കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും ഉടൻതന്നെ  കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവത്തിൽ പത്ത് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിലാണ്.  കൊലയാളി സംഘത്തിൽ ആറുപേരാണ് ഉണ്ടായിരുന്നതെന്നും ഇവർ 3 ബൈക്കുകളിലായാണ് എത്തിയതെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

Also Read: പാലക്കാട് RSS നേതാവിനെ വെട്ടിക്കൊന്നു; 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകം

ഇതിനിടയിൽ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ പോസ്റ്റുമോർട്ട നടപടികൾ ഇന്ന് രാവിലെ എട്ടുമണിയോടെ ജില്ലാ ആശുപത്രിയിൽ നടക്കും.  ശേഷം 11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗർ സ്കൂളിലെത്തിക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തിൽ സംസ്കരിക്കും. 

കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളുണ്ടെന്ന് ഇൻക്വിസ്റ്റ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തലയിൽ മാത്രം മൂന്നു വെട്ടുകളാണ് ഇട്ടിരിക്കുന്നത്.  കൂടാതെ ശരീരത്തിലാകമാനം പത്തോളം ആഴത്തിലുള്ള മുറിവുകളുണ്ട്. 

Also Read: Easter 2022: ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടേയും സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍ 

 സംഭവത്തെ തുടർന്ന് അഡീഷണൽ ഡിജിപി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഉന്നത പോലീസ് ഉദ്യാഗസ്ഥരുടെ യോഗവും ചേർന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാൽ കൂടുതൽ പോലീസിനെ പാലക്കാട് ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News