പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. പത്തനംതിട്ട കൂടൽ ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ.പോണ്ട്സൺ ജോൺ ആണ് കസ്റ്റഡിയിലായത്. കൂടൽ പോലീസാണ് വൈദികനെ കസ്റ്റഡിയിൽ എടുത്തത്. കൗൺസിലിങ്ങിനെത്തിയ 17 വയസുകാരിയോടാണ് വൈദികൻ ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. പുലർച്ചെ വീട്ടിൽ നിന്നാണ് വൈദികനെ പത്തനംതിട്ട വനിത പോലീസ് പിടികൂടിയത്.
മാർച്ച് 12,13 തിയതികളിലായാണ് ലൈംഗികാതിക്രമം നടന്നിരിക്കുന്നത്. പഠനത്തിൽ പെൺകുട്ടി പിന്നിലായതിനെ തുടർന്നാണ് കുട്ടിയുടെ അമ്മ കൗൺസിലിങ്ങിനായി വൈദികന്‍റെ അടുത്തെത്തിച്ചത്. ആദ്യം കൗൺസിലിങ് കേന്ദ്രത്തിൽ വച്ചും പിന്നീട് കൗൺസിലിങ്ങിന്‍റെ രണ്ടാം ഘട്ടമെന്ന പേരിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയുമാണ് ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടി പീഢന വിവരം സഹപാഠിയോട് പറയുകയും സഹപാഠി അത് അധ്യാപികയോടും പറയുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ അടക്കം മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. വൈദികനെതിരെ നിലവിൽ മറ്റ് പരാതികളൊന്നും വന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA