കൊച്ചി: Vijay Babu Sexual Assault Case: ബലാത്സംഗക്കേസിലെ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ മൂന്നു ദിവസത്തിനകമാ പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടിയതായും അദ്ദേഹം പറഞ്ഞു. ഇന്റർപോൾ വഴി പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇനിയും വിജയ് ബാബുവിന് സമയം അനുവദിക്കാൻ കഴിയില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.
വിജയ് ബാബുവിനെ എത്രയും വേഗം നാട്ടിലെത്തിച്ച് നിയമനടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ ശ്രമം. നേരത്തെ ഹാജരാകാൻ ഈ മാസം 19 വരെ വിജയ് ബാബു സമയം ചോദിച്ചിരുന്നുവെങ്കിലും അത് അനുവദിക്കാൻ കഴിയില്ലെന്ന് കമ്മീഷണർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനിടയിൽ വിജയ് ബാബുവിനോടുള്ള അമ്മ സംഘടനയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ച് മാലാ പാർവ്വതിയും പിന്നാലെ നടി ശ്വേത മേനോനും, കുക്കു പരമേശ്വരനും ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നും രാജി വച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവ് കൗണ്‍സലിൽ നിന്നും മാറ്റി നിർത്തണം എന്നായിരുന്നു ശ്വേത മേനോൻ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സെൽ ശുപാർശ നൽകിയിരുന്നത്. എന്നാൽ ഇത് അംഗീകരിക്കാതെ പകരം വിജയ് ബാബുവിൽ നിന്ന് കത്തെഴുതി വാങ്ങി 'അമ്മ' എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് അയാളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി.
Also Read: Viral Video: രാജവെമ്പാലയും കീരിയും നേർക്കുനേർ, ഒടുവിൽ..!
ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. അന്ന് കേസിന്റെ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്ത് വിടാൻ ആകില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയും രംഗത്ത് വന്നിരുന്നു. വുമൺ എഗനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ് എന്ന ഫേസ്ബുക്ക് പേജിലാണ് വെളിപ്പെടുത്തൽ നടത്തിയത്. തന്നെ ശാരീരികമായു മാനസികമായും വിജയ് ബാബു പീഡിപ്പിക്കുകയായിരുന്നെന്നും ലഹരി നൽകി മയക്കിയ ശേഷം തന്നെ പീഡിപ്പിച്ചെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
ഇതിനിടയിൽ ഈ കേസിലെ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് പിന്നാലെ വിജയ് ബാബുവിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. വിഷയത്തിൽ കോട്ടയം സ്വദേശി ശരത്ത് ഡിജിപിക്ക് വിഷയത്തിൽ പരാതി നൽകിയിരുന്നു. ഡിജിപിയാണ് പരാതി മോണിറ്ററിംഗ് സെല്ലിന് കൈമാറിയത്. പിന്നാലെയാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. ഫേസ്ബുക്ക് ലൈവിൽ അതിജീവിതയുടെ പേര് വിജയ് ബാബു പരാമർശിച്ചതിനാണ് കേസ് എടുത്തത്.പോലീസ് വീഡിയോ പരിശോധിച്ചശേഷമാണ് കേസെടുത്തത്. വീഡിയോ വിവാദമായതിനു പിന്നാലെ വിജയ് ബാബു അത് നീക്കം ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...