ഭാര്യയെ ശല്യം ചെയ്ത യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു; തൃശൂരിൽ ഭർത്താവ് അറസ്റ്റിൽ

Thrissur Crime News തൃശൂർ മാളയിൽ വെച്ചാണ് യുവതിയുടെ ഭർത്താവ് യുവാവിനെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 08:45 PM IST
  • സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് മുരിങ്ങൂർ സ്വദേശിയായ മിഥുനെ യുവതിയുടെ ഭാർത്താവ് കൊലപ്പെടുത്തിയത്.
  • കാക്കുളിശേരി സ്വദേശി ബിനോയാണ് കേസിലെ പ്രതി.
  • നേരത്തെ മിഥുനെതിരെ ദമ്പതികൾ കൊരട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
  • പോലീസ് ഈ കേസ് ഒത്തുതീർപ്പാക്കി ഇവരെ വിട്ടയക്കുകയായിരുന്നു.
ഭാര്യയെ ശല്യം ചെയ്ത യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു; തൃശൂരിൽ ഭർത്താവ് അറസ്റ്റിൽ

തൃശൂർ : ഭാര്യയെ ശല്യം ചെയ്തതിന്റെ പേരിൽ തൃശൂരിൽ യുവാവിനെ ഭാർത്താവ് കുത്തിക്കൊന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെ തൃശൂരിലെ മാളയിലാണ് സംഭവം. സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് മുരിങ്ങൂർ സ്വദേശിയായ മിഥുനെ യുവതിയുടെ ഭാർത്താവ് കൊലപ്പെടുത്തിയത്. കാക്കുളിശേരി സ്വദേശി ബിനോയാണ് കേസിലെ പ്രതി. ബിനോയിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊടുങ്ങലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല.

കൃത്യം നടത്തിയതിന് ശേഷം പ്രതിയായ ബിനോയ് മാള പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. മിഥുന്റെ കഴുത്തിലും നെഞ്ചിലുമാണ് ബിനോയി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ഗുരുതരമായി ആക്രമിച്ചത്. 

ALSO READ : Crime News: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റിൽ

നേരത്തെ മിഥുനെതിരെ ദമ്പതികൾ കൊരട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് ഈ കേസ് ഒത്തുതീർപ്പാക്കി ഇവരെ വിട്ടയക്കുകയായിരുന്നു. അതിന് ശേഷമാണ് മാളയിൽ വെച്ച് മിഥുനെ ബിനോയ് കൊലപ്പെടുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News