Crime News: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റിൽ

Crime News: രാജുവിനെ വീടിന് സമീപത്തുവച്ച് വഴിയരികിൽ ഹെൽമറ്റ് ധരിച്ചു കാത്തുനിന്ന ഒരു അജ്ഞാതൻ കമ്പിവടി കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 12, 2022, 10:01 AM IST
  • ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റിൽ
  • സംഭവം നടന്നത് നവംബർ 29 രാത്രി 11:30 നായിരുന്നു
Crime News: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ: Crime News: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റിൽ.  നൂറനാട് പുലിമേൽ സ്വദേശി രാജുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൾ ശ്രീലക്ഷ്മിയേയും സുഹൃത്ത് പുതപ്പുള്ളി   സ്വദേശി ബിപിനിനേയും പോലീസ് അറസ്റ്റ് ചെയ്തത്.  സംഭവം നടന്നത് നവംബർ 29 രാത്രി 11:30 നായിരുന്നു.   

Also Read: MDMA Seized: കൊടുവള്ളിയിൽ വൻ ലഹരിവേട്ട; എംഡിഎംഎ പിടികൂടി, ഒരാൾ അറസ്റ്റിൽ

ബൈക്കിൽ വീട്ടിലേക്ക് വരുകയായിരുന്ന രാജുവിനെ വീടിന് സമീപത്തുവച്ച് വഴിയരികിൽ ഹെൽമറ്റ് ധരിച്ചു കാത്തുനിന്ന അജ്ഞാതൻ കമ്പിവടി കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നാണ്  സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. തന്നെ അയാൾ എന്തിനാണ് അടിച്ചതെന്നോ അത് ആരാണെന്നോ ഒന്നും രാജുവിന് മനസിലായില്ല. സംഭവത്തെ കുറിച്ച് പരാതി ലഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും അക്രമിയുടെ രൂപം വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ഇതിനിടയിൽ രാജുവിനെ അക്രമി അടിച്ചതിന്റെ അന്നേ ദിവസം കുട്ടിയെ നേരെ പരിചരിക്കാത്തതിൽ രാജു മരുമകളുമായി വഴക്ക് കൂടിയിരുന്നു. ഇക്കാര്യം പോലീസ് അറിയുകയും ഇതേ തുടർന്നുള്ള അന്വേഷണത്തിൽ കള്ളി പൊളിയുകയുമായിരുന്നു.

Also Read: ശനി ദേവന്റെ കൃപ ഏതൊരു വ്യക്തിക്കാണോ ഉള്ളത് അയാൾ രാജാവിനെപ്പോലെ ജീവിക്കും

സംഭവത്തെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ആക്രമണം ആസൂത്രണം ചെയ്തത് രാജുവിന്റെ മരുമകൾ ശ്രീലക്ഷ്മിയാണെന്ന് തെളിയുകയായിരുന്നു. വീട്ടിലെ വഴക്കിന്റെ വിവരം ശ്രീലക്ഷ്മി സുഹൃത്ത് ആയ ബിപിനെ അറിയിക്കുകയും ഇയാൾ രാജുവിനെ ആക്രമിക്കുകയുമായിരുന്നു. ബിപിൻ രാജുവിനെ അടിക്കാൻ ഉപയോഗിച്ച കമ്പിയും പ്രതിയുടെ സ്‌കൂട്ടറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News