വൈക്കം: ക്രീം ബണ്ണിൽ ക്രീമില്ലെന്ന പേരിൽ ബേക്കറി ഉടമക്കും കുടുബത്തിനും യുവാക്കളുടെ മർദ്ദനം. സമീപത്തിരുന്ന് ചായ കുടിച്ചിരുന്ന വയോധികനും അക്രമണത്തിൽ പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് വൈക്കം താലൂക്ക് ആശുപത്രിക്കു സമീപത്തെ ബേക്കറിയിലാണ് സംഭവം.
ബേക്കറി ഉടമ മുട്ടത്തേഴത്ത് ശിവകുമാർ, ഭാര്യ കവിത, മക്കളായ കാശിനാഥ്, സിദ്ധിവിനായക്, 95 വയസ്സുള്ള വൈക്കം ആലുങ്കൽ വേലായുധൻ എന്നിവർക്കാണ് പരിക്കേറ്റത്
ബേക്കറിയിൽ ചായ കുടിക്കാനെത്തിയ യുവാക്കളിലൊരാൾ വാങ്ങിയ ബണ്ണിലെ ക്രീമിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.
ALSO READ: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
ഈ സമയം കടയിലുണ്ടായിരുന്ന കട ഉടമയുടെ ഭാര്യ കവിത യുവാക്കളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും തർക്കം സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. വേലായുധന് കൈക്കും ഇടുപ്പിനുമാണ് ഒടിവ്. എല്ലാവരെയും വൈക്കം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read : പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒരാൾ പോലീസ് കസ്റ്റഡിയിൽ
കടയിൽ ആക്രമണം നടത്തിയവർ മറവൻതുരുത്ത് പാലാംകടവ് സ്വദേശികളാണെന്ന് പറയപ്പെടുന്നു. അതേസമയംകടയിൽ ചായ കുടിക്കാനെത്തിയ തങ്ങളെ കടമയുടമയും മറ്റും ആക്രമിച്ചതായി ആരോപിച്ചു യുവാക്കളും വൈക്കം പോലിസിൽ പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...