Newborn Death: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; തുണിയിൽ പൊതിഞ്ഞ് ബാ​ഗിൽ ഉപേക്ഷിച്ച നിലയിൽ

Thrissur Railway Station: റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥരാണ് തുണിയിൽ പൊതിഞ്ഞ് ബാഗിൽ ആക്കി കൊണ്ടുവന്ന്  ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടത്.

Written by - Zee Malayalam News Desk | Last Updated : Sep 8, 2024, 02:41 PM IST
  • ഒന്നാമത്തെയും രണ്ടാമത്തെയും പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്
  • ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ വേസ്റ്റ് ബിന്നിൽ രക്തക്കറ പുരണ്ട സ്ത്രീയുടെ വസ്ത്രങ്ങൾ കണ്ടെത്തി
Newborn Death: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; തുണിയിൽ പൊതിഞ്ഞ് ബാ​ഗിൽ ഉപേക്ഷിച്ച നിലയിൽ

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. അതിനിടെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ വേസ്റ്റ് ബിന്നിൽ രക്തക്കറ പുരണ്ട സ്ത്രീയുടെ വസ്ത്രങ്ങൾ കണ്ടെത്തി.

ഇന്ന് രാവിലെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ രണ്ടുദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെയും രണ്ടാമത്തെയും പ്ലാറ്റ്ഫോമുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

തുണിയിൽ പൊതിഞ്ഞ് ബാഗിൽ ആക്കി കൊണ്ടുവന്ന്  ഉപേക്ഷിച്ച നിലയിൽ ആയിരുന്നു മൃതദേഹം. റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥരാണ് ആദ്യം മൃതദേഹം കണ്ടത്. വിശദമായ പരിശോധനയിൽ രണ്ടുദിവസത്തോളം  മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി വരികയാണ്.

ALSO READ: കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരെ അതിക്രമവും ഭീഷണിയും; പ്രതി അറസ്റ്റിൽ

അതിനിടെയാണ് ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ വേസ്റ്റ് ബിന്നിൽ നിന്ന് രക്തക്കറപുരണ്ട സ്ത്രീയുടെ വസ്ത്രങ്ങൾ ലഭിച്ചത്.  ഇതോടെ ഈ വേസ്റ്റ് ബിന്നിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. എട്ടുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചത് ആശുപത്രിയിലാണെന്ന നിഗമനത്തിലാണ് ഡോക്ടർമാർ.

ഇതോടെ തൃശൂർ നഗരത്തിലെ ആശുപത്രികളിലേക്കും  അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷമേ കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ഉപേക്ഷിച്ചതാണോ, അതോ ജീവനോടെ ഉപേക്ഷിച്ചതിന് ശേഷം പിന്നീട് മരണപ്പെട്ടതാണോ എന്നത്  ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News