ഡൽഹി നോയിഡയിൽ സഹപാഠിയുടെ വെടിയേറ്റ് വിദ്യാർഥിനി മരിച്ചു; ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Greater Noida Shiv Nadar University Shooting : ഗ്രേറ്റർ നോയിഡയിലെ ശിവ നാഡാർ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ ബിരുദ വിദ്യാർഥികളാണ് മരിച്ച ഇരുവരും

Written by - Zee Malayalam News Desk | Last Updated : May 18, 2023, 05:44 PM IST
  • ഇന്ന് മെയ് 18 വ്യാഴാഴ്ച ഗ്രേറ്റർ നോയിഡയിൽ പ്രവർത്തിക്കുന്ന ശിവ നാഡാർ യൂണിവേഴ്സിറ്റി കോളജിൽലാണ് സംഭവം നടക്കുന്നത്.
  • വിദ്യാർഥിനി കൊലപ്പെടുത്തിയതിന് ശേഷം സഹപാഠിയായ യുവാവ് ഹോസ്റ്റൽ മുറിയിൽ എത്തി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.
ഡൽഹി നോയിഡയിൽ സഹപാഠിയുടെ വെടിയേറ്റ് വിദ്യാർഥിനി മരിച്ചു; ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ന്യൂ ഡൽഹി : രാജ്യതലസ്ഥാന മേഖലയായ ഗ്രേറ്റർ നോയിഡയിൽ (ഉത്തർ പ്രദേശ്) സഹപാഠിയുടെ വെടിയേറ്റ് വിദ്യാർഥിനി മരിച്ചു. ഇന്ന് മെയ് 18 വ്യാഴാഴ്ച ഗ്രേറ്റർ നോയിഡയിൽ പ്രവർത്തിക്കുന്ന ശിവ നാഡാർ യൂണിവേഴ്സിറ്റി കോളജിൽലാണ് സംഭവം നടക്കുന്നത്. വിദ്യാർഥിനി കൊലപ്പെടുത്തിയതിന് ശേഷം സഹപാഠിയായ യുവാവ് ഹോസ്റ്റൽ മുറിയിൽ എത്തി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. 

സോഷ്യോളോജിയിൽ അവസാന വർഷ ബിരുദ വിദ്യാർഥികളാണ് ഇരുവരും.  ഉത്തർ പ്രദേശിലെ അമ്രഹ സ്വദേശി അനുജാണ് വെടിവെച്ച് യുവാവ്. കാൺപൂർ സ്വദേശിനി നേഹയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു എന്ന് വിദ്യാർഥിക്കൾക്ക് പറഞ്ഞു.

ALSO READ : Crime: കാമുകിയെ പീഡിപ്പിച്ചു, സ്വകാര്യഭാഗങ്ങളില്‍ മുളക് തിരുകി; യുവാവ് അറസ്റ്റിൽ

കോളജിലെ ഡൈനിങ് ഹാളിൽ വെച്ച് ഇരുവരും തമ്മിൽ സംസാരിക്കുന്നതും പരസ്പം കെട്ടിപിടിക്കുന്നതും കണ്ടാതായി ദൃസാക്ഷികളായ വിദ്യാർഥികൾ അറിയിച്ചു. യാതൊരു മുന്നറിയിപ്പും പ്രകോപനവുമില്ലാതെയാണ് യുവാവ് വിദ്യാർഥിനി നിറ ഒഴിച്ചത്. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News