Shraddha Murder Case: രാജ്യത്തെ നടുക്കിയ ശ്രദ്ധ കൊലപാതകത്തില്‍ ദിനംപ്രതി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഏറെ പ്ലാന്‍ ചെയ്താണ് കൊലപാതകം നടത്തിയത് എന്നാണ് അന്വേഷണത്തിന്‍റെ ഓരോ ഘട്ടത്തിലും വ്യക്തമാവുന്നത്.
അഫ്താബ് പൂനാവാല ശ്രദ്ധയെ കൊലപ്പെടുത്തിയ രീതി, തെളിവ് നശിപ്പിക്കല്‍, യാതൊന്നും സംഭാവികാത്ത മട്ടിലുള്ള പെരുമാറ്റം എല്ലാംതന്നെ ഇയാളുടെ പൈശാചിക മനസിന്‍റെ തെളിവാണ്.
Also Read: Shraddha Murder Case: കൊലയാളിയെ പരസ്യമായി തൂക്കിലേറ്റാന്‍ ആവശ്യപ്പെട്ട് ശിവസേന
ഡല്‍ഹി പോലീസ് ഈ കേസ് തെളിയിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. അതിന്‍റെ ഭാഗമായാണ് നാർക്കോ ടെസ്റ്റിന് കോടതിയില്‍ നിന്നും അനുമതി നേടിയെടുത്തത്. അഫ്താബ് പൂനാവാലയെ പൊലീസ് തുടർച്ചയായി ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ ഒരു വലിയ രഹസ്യംകൂടി വെളിപ്പെടുത്തിയിരിയ്ക്കുകയാണ് അഫ്താബ്.
താന്‍ കഞ്ചാവിന് അടിമയാണ് എന്നും ശ്രദ്ധയെ കൊല്ലാൻ താന്‍ ആഗ്രഹിച്ചിരുന്നില്ല എന്നുമാണ് ഇപ്പോള്‍ ഇയാള്‍ പറയുന്നത്. വര്‍ഷങ്ങളായി താന്‍ കഞ്ചാവിന് അടിമയായിരുന്നു എന്നും അതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ കലഹം സാധാരണമായിരുന്നുവെന്നും ഈ വിഷയത്തില്‍ ശ്രദ്ധ ഇയാളെ ശാസിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി.
കൊലപാതകം നടന്ന മെയ് 18 ന് പോലും താൻ കഞ്ചാവ് ലഹരിയിലായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. മെയ് 18 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാള്‍, സിഗരറ്റിൽ കഞ്ചാവ് നിറച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ശ്രദ്ധയെ കൊല്ലാൻ താൽപ്പര്യമില്ലായിരുന്നു എന്നും എന്നാല്‍, വീട്ടില്‍ കയറിയ ഉടന്‍തന്നെ ശ്രദ്ധയുടെ നേര്‍ക്ക് ആക്രോശിക്കുകയായിരുന്നെന്നും അഫ്താബ് പറഞ്ഞു. വഴക്കിനെ തുടർന്ന് പെട്ടെന്ന് ദേഷ്യം വന്ന അഫ്താബ് കഞ്ചാവിന്‍റെ ലഹരിയിൽ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇപ്പോള്‍ ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിരിയ്ക്കുന്നത്. കഴുത്ത് ഞെരിച്ചാൽ ശ്രദ്ധ മരിക്കുമെന്ന് തനിക്ക് ബോധ്യമില്ലായിരുന്നു, എന്നാല്‍, ഒന്നും മനസ്സിലാകുന്നതിന് മുമ്പ് ശ്രദ്ധ മരിച്ചിരുന്നുവെന്നും അഫ്താബ് പറഞ്ഞു.
ശ്രദ്ധയെ അതിക്രൂരമായി കൊലപ്പെടുത്തിയ അഫ്താബ് പലതവണ മൊഴി മാറ്റുകയും കൊലപാതകത്തിന്‍റെ തെളിവ് അതി വിദഗ്ധമായി നശിപ്പിക്കുകയും ചെയ്തതിനാല്‍ അന്വേഷണത്തിൽ പോലീസ് നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
ഇതിനിടെ അഫ്താബിനെ നാർക്കോ ടെസ്റ്റിന് വിധേയനാക്കാനുള്ള അനുമതി സാകേത് കോടതി നൽകിയിട്ടുണ്ട്. ഇതോടെ, അന്വേഷണ ഉദ്യോഗസ്ഥർക്ക് സംഭവം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, വ്യാഴാഴ്ച സാകേത് കോടതിയിൽ നടന്ന വാദത്തിനിടെ അഫ്താബിന്‍റെ പോലീസ് റിമാൻഡ് അഞ്ച് ദിവസത്തേക്ക്കൂടി നീട്ടി. അഫ്താബിനെ തൂക്കിലേറ്റണമെന്ന ആവശ്യങ്ങള്‍ക്കിടെ തെളിവുകള്‍ ശേഖരിക്കാനുള്ള കഠിന ശ്രമത്തിലാണ് ഡല്‍ഹി പോലീസ് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...