മോട്ടോർസൈക്കിളിൽ കറങ്ങിനടന്ന് പണവും മൊബൈൽഫോണും തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ

ഇക്കഴിഞ്ഞ ഏപ്രിൽ 21ന് പാറയടി സ്വദേശിയായ ജോയിയെ മാരകമായി ആക്രമിച്ചു പണം അപഹരിച്ച കേസിലും നിലയ്ക്കാമുക്ക് സ്വദേശിയായ രാജുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും ഇവർ പ്രതികളാണ്.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 24, 2022, 05:55 PM IST
  • പണം അപഹരിച്ച കേസിലും വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും ഇവർ പ്രതികളാണ്.
  • രാതിയെ തുടർന്ന് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെയും അക്രമം കാണിച്ചു.
  • പിടിയിലായ വിഷ്ണുവിന് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ അടക്കം നിരവധി ക്രിമിനൽ കേസുകളുണ്ട്.
മോട്ടോർസൈക്കിളിൽ കറങ്ങിനടന്ന് പണവും മൊബൈൽഫോണും തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ

കൊല്ലം:  രാത്രികാലങ്ങളിൽ മോട്ടോർസൈക്കിളിൽ കറങ്ങിനടന്ന് വഴിയാത്രക്കാരെ ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേരെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് പാറയടി കോണത്തുവിള വീട്ടിൽ പാറയടി വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു (25), മണമ്പൂർ കവലയൂർ മാടൻകാവിൽ കുഴിവാണക്കോണം വിളയിൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന  അഖിൽ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഏപ്രിൽ 21ന് പാറയടി സ്വദേശിയായ ജോയിയെ മാരകമായി ആക്രമിച്ചു പണം അപഹരിച്ച കേസിലും നിലയ്ക്കാമുക്ക് സ്വദേശിയായ രാജുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും ഇവർ പ്രതികളാണ്. പരാതിയെ തുടർന്ന് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെയും അക്രമം കാണിച്ചു. 

Read Also: പാലക്കാട് പതിനാറുകാരിയെ യുവാവ് തീകൊളുത്തിയ സംഭവം: ചികിത്സയിലായിരുന്ന പെൺകുട്ടിയും യുവാവും മരിച്ചു

തുടർന്ന് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ വിഷ്ണുവിന് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ അടക്കം നിരവധി ക്രിമിനൽ കേസുകളുണ്ട്. പ്രതികൾ കൂടുതൽ മൊബൈൽഫോൺ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരുന്നതായി കടയ്ക്കാവൂർ പോലീസ് അറിയിച്ചു.

കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ് വി, എസ്ഐമാരായ ദിപു എസ് എസ്, മാഹീൻ, എസ്ഐമാരായ ശ്രീകുമാർ, ഷാഫി, ജയകുമാർ, എസ്.സി.പി.ഒ സിയാദ്, അനീഷ്,ജ്യോതിഷ്കുമാർ, സിപിഒമാരായ ഡാനി, ബിജു, സുജിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News